തെരഞ്ഞെടുപ്പ് പ്രചാരണം:എസ്.എം.എസിനും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും അനുമതി വാങ്ങണം
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യംവെച്ചുള്ള സോഷ്യല്‍ മീഡിയകളിലെ പോസ്റ്റുകളും എസ്.എം.എസ് സന്ദേശങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളുടെ പരിധിയില്‍ വരുമെന്നും ഇത്തരം പരസ്യങ്ങള്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് സമിതിയില്‍ സൂക്ഷ്മപരിശോധനക്ക് ഹാജരാക്കി അനുവാദം വാങ്ങണമെന്നും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഇ.കെ. മാജി അറിയിച്ചു.ഡിജിറ്റല്‍ ഡിസ്പ്ളേ പരസ്യങ്ങളും തിയറ്റര്‍ സൈ്ളഡുകളും ഈ ഗണത്തില്‍പ്പെടും.
രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നല്‍കാനുദ്ദേശിക്കുന്ന പരസ്യങ്ങള്‍ സൂക്ഷ്മപരിശോധന നടത്തി അനുമതി നല്‍കുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തിലും ജില്ലാ കലക്ടറേറ്റുകളിലും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് സമിതികള്‍ പ്രവര്‍ത്തനമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
