സന്തോഷ് മാധവന് മിച്ചഭൂമി തിരിച്ചു നല്‍കിയ സംഭവം: അടൂര്‍ പ്രകാശിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ വിജിലന്‍സ് കോടതിയില്‍ ഹരജി
text_fieldsതൃശൂര്‍: മന്ത്രിമാരായ അടൂര്‍ പ്രകാശിനും, പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹരജി. മിച്ചഭൂമിയായി ഏറ്റെടുത്ത 118 ഏക്കര്‍ വിവാദ സ്വാമി സന്തോഷ് മാധവന് ഐ.ടി പാര്‍ക്ക് സ്ഥാപിക്കാന്‍ തിരിച്ചു നല്‍കി ഉത്തരവ് ഇറക്കിയ സാഹചര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളവേദി പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളമാണ് ഇരുവരെയും എതിര്‍കക്ഷികളാക്കി ഹരജി നല്‍കിയത്. പ്രാഥമിക വാദം കേട്ട കോടതി കേസ് പരിഗണിക്കുന്നത് ഏപ്രില്‍ 11ലേക്ക് മാറ്റി.
കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സന്തോഷ് മാധവന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മഠത്തുംപടി വില്ളേജില്‍ ഉള്‍പ്പെട്ട 32.78 ഏക്കര്‍ ഭൂമിയും എറണാകുളം പുത്തന്‍വേലിക്കരയില്‍ 95 ഏക്കര്‍ ഭൂമിയും അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നാണ് ഹരജിയില്‍ പറയുന്നത്. ഭൂമി അനുവദിച്ച ഉത്തരവ് പിന്‍വലിച്ചെങ്കിലും കോടികളുടെ അഴിമതി നടന്നുവെന്നും അക്കാര്യം കേസെടുത്ത് അന്വേഷിക്കണമെന്നുമാണ് ആവശ്യം.അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മത്തേ, സന്തോഷ് മാധവന്‍, ആദര്‍ശ് പ്രൈം പ്രോജക്ട് മാനേജിങ് ഡയറക്ടര്‍ വി.എം. ജയശങ്കര്‍, മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് ഒന്നു മുതല്‍ അഞ്ച് വരെ എതിര്‍കക്ഷികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
