ചെക്പോസ്റ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന; ക്രമക്കേടുകള്‍ കണ്ടത്തെി
text_fieldsതിരുവനന്തപുരം: കേരളത്തിലെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശാനുസരണമാണ് മിന്നല്‍പരിശോധന. പരിശോധനയില്‍ ധാരാളം ക്രമക്കേടുകള്‍ കണ്ടത്തെി. മിക്ക ചെക്പോസ്റ്റുകളിലും കണക്കില്‍പെടാത്ത രൂപ കണ്ടത്തെി. ചില സ്ഥലങ്ങളില്‍ വെളിപ്പെടുത്തിയ തുകയില്‍നിന്നും കുറഞ്ഞ തുക കണ്ടത്തെി. കുമളി ആര്‍.ടി.ഒ ചെക്പോസ്റ്റില്‍ 6000 രൂപയുടെ സ്റ്റാമ്പ് കുറവുള്ളതായും എക്സൈസ് ചെക്പോസ്റ്റിന്‍െറ അടുക്കളയില്‍ അരി സൂക്ഷിക്കുന്ന പെട്ടിയില്‍ 350രൂപ ഒളിപ്പിച്ചിരുന്നതായും കണ്ടത്തെി.
കൊല്ലം ആര്യങ്കാവ് വില്‍പനനികുതി ചെക്പോസ്റ്റില്‍ ഓഫിസ് അസിസ്റ്റന്‍റ് പടി വാങ്ങുന്നത് നേരില്‍കണ്ട് നടപടി സ്വീകരിച്ചു. ആര്‍.ടി. ചെക്പോസ്റ്റ് കൗണ്ടറില്‍ നിന്ന് കൈക്കൂലിയിനത്തില്‍ കൈപ്പറ്റിയ 2000 രൂപയും ഓഫിസ് അസിസ്റ്റന്‍റിനെ ദേഹപരിശോധന നടത്തിയതില്‍ കണക്കില്‍പെടാത്ത 3400 രൂപയും ഓഫിസിന് വെളിയില്‍ സീല്‍ പതിപ്പിക്കാന്‍ അധികാരപ്പെടുത്താത്തയാള്‍ സീല്‍ പതിപ്പിച്ചുനല്‍കുന്നതായും ഓഫിസ്പരിസരത്ത് ഉപേക്ഷിക്കപ്പെട്ടനിലയില്‍ രൂപയും കണ്ടത്തെി.
വയനാട് മുത്തങ്ങ ചെക്പോസ്റ്റ് ഓഫിസ് കാഷ് ചെസ്റ്റില്‍ രൂപ കുറവുള്ളതായി കണ്ടത്തെി. പാലക്കാട് ഗോപാലപുരം വില്‍പനനികുതി ചെക്പോസ്റ്റില്‍ കണക്കില്‍പെടാത്ത 11470 രൂപ കാഷ് കൗണ്ടറിലെ മേശയില്‍ ബണ്ടിലായി പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നതായി കണ്ടത്തെി.
ജി.വി.ആറില്‍ വെച്ച് കൈക്കൂലി കൊടുത്തതായും നികുതിയിനത്തില്‍ 600 രൂപ ഈടാക്കിയപ്പോള്‍ കൈക്കൂലി ഇനത്തില്‍ 12310 രൂപ (സര്‍ക്കാര്‍ നികുതിയുടെ 20 ഇരട്ടിയിലധികം തുക) വാങ്ങിയതായും കണ്ടത്തെിയിട്ടുണ്ട്. പാലക്കാട് വേലന്താവളം വില്‍പനനികുതി ചെക്പോസ്റ്റില്‍ കണക്കില്‍പെടാത്ത 3220 രൂപയും ജീവനക്കാര്‍ അനധികൃതമായി ഡ്യൂട്ടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതും കണ്ടത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.