Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിനാലാം രാവ് ഗ്രാന്‍ഡ് ഫിനാലെ: അജ്മല്‍ വിജയി

text_fields
bookmark_border
പതിനാലാം രാവ് ഗ്രാന്‍ഡ് ഫിനാലെ: അജ്മല്‍ വിജയി
cancel


കോഴിക്കോട്: മീഡിയവണ്‍ പതിനാലാം രാവ് നാലാം സീസണില്‍ മികച്ച ഗായകനായി മലപ്പുറത്തുനിന്നുള്ള അജ്മല്‍ വിജയിച്ചു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയിലാണ് അജ്മലിനെ മികച്ച ഗായകനായി തെരഞ്ഞെടുത്തത്. 
കണ്ണൂരില്‍നിന്നുള്ള നര്‍മദ രണ്ടാം സ്ഥാനവും മലപ്പുറത്തുനിന്നുള്ള അബ്ദുല്‍ ഹക്കീം മൂന്നാം സ്ഥാനവും നേടി. 
ഗായകരായ വിജയ് യേശുദാസ്, ജ്യോത്സ്ന, രഹന, ഫൈസല്‍ എളേറ്റില്‍, സംഗീത സംവിധായകനായ ഷാന്‍ റഹ്മാന്‍ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍. ഒന്നാം സ്ഥാനം നേടിയ അജ്മലിന് സമ്മാനത്തുകയായ മൂന്നു ലക്ഷം രൂപ ക്യൂബിക്സ് ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി എം.എം. സലീം  സമ്മാനിച്ചു. 
രണ്ടാം സ്ഥാനം നേടിയ നര്‍മതക്ക് രണ്ടു ലക്ഷം രൂപ ഗള്‍ഫ് ടെക് ഇന്‍റര്‍നാഷനല്‍ എം.ഡി അബ്ദുറസാഖും മൂന്നാം സ്ഥാനം നേടിയ അബ്ദുല്‍ ഹക്കീമിന് ഒരുലക്ഷം രൂപ ഇന്‍സൈറ്റ് ബില്‍ഡേഴ്സ് എം.ഡി മൊയ്തീന്‍ മുഹമ്മദും സമ്മാനിച്ചു. 
നാലാം സ്ഥാനം നേടിയ വൈകാശിന് ക്യാപിറ്റാള്‍ മാള്‍ എം.ഡി. മുഹമ്മദ് ശരീഫും അഞ്ചാം സ്ഥാനം നേടിയ ശ്രുതിക്ക് ജി. ഗോള്‍ഡ് ജി.എം. അബ്ദുല്‍ സലാമും ക്യാഷ് പ്രൈസുകള്‍ വിതരണം ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story