പ്രവാചകവൈദ്യത്തിന്‍െറ മറവില്‍ ലൈംഗികചൂഷണം; ഷാഫി സുഹൂരി അറസ്റ്റില്‍
text_fields
കോഴിക്കോട്: പ്രവാചകവൈദ്യത്തിന്‍െറ മറവില്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയതെന്ന പരാതിയില്‍ ഷാഫി സുഹൂരി എന്ന കാരന്തൂര്‍ പൂളക്കണ്ടി പി.കെ. മുഹമ്മദ് ഷാഫിയെ (43) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ബീച്ച് ആശുപത്രിക്കുസമീപം അബ്ദുല്ല ഫൗണ്ടേഷന്‍ എന്നപേരില്‍ വ്യാജ ചികിത്സാലയവും മെഡിക്കല്‍ കോഴ്സും നടത്തിയതിനും പ്രവാചകവൈദ്യമെന്ന പേരില്‍ ചികിത്സ നടത്തിയതിനും നേരത്തേ ഇയാള്‍ പൊലീസ് പിടിയിലായിരുന്നു. പഠനത്തിലെ പിന്നാക്കാവസ്ഥ മാറ്റുന്നതിനുള്ള ചികിത്സയെന്നപേരില്‍ യുവതിയെ ശാരീരികമായി ചൂഷണംചെയ്യുകയും കുറ്റിക്കാട്ടൂരില്‍ ഇയാളുടെ കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നല്‍കുകയും ചെയ്തു. പീഡനം സഹിക്കവയ്യാതെ യുവതി ജോലി ഉപേക്ഷിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. 2014 മുതല്‍ പലതവണ തന്നെ പീഡിപ്പിച്ചതായി യുവതി മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഐ.പി.സി 376 പ്രകാമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗവ. ബീച്ച് ആശുപത്രിയില്‍ നടത്തിയ ആരോഗ്യപരിശോധനയില്‍ ലൈംഗികപീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്.
എഴാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
