Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉയിര്‍പ്പിന്‍െറ ഓര്‍മപുതുക്കി ഇന്ന് ഈസ്റ്റര്‍

text_fields
bookmark_border
  • ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍
ഉയിര്‍പ്പിന്‍െറ ഓര്‍മപുതുക്കി ഇന്ന് ഈസ്റ്റര്‍
cancel

തിരുവനന്തപുരം: കുരിശുമരണത്തിനുശേഷം മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിൻെറ ഓര്‍മ പുതുക്കി ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഈസ്റ്ററിനോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നു.
ക്രിസ്തുവിന്‍െറ പീഡാനുഭവങ്ങളെ അനുസ്മരിച്ചുള്ള അമ്പത് നോമ്പാചരണത്തിന്‍െറ അവസാന ആഴ്ചയെ പ്രത്യാശയോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ അഗ്നി, ജല ശുദ്ധീകരണ കര്‍മങ്ങള്‍ക്കുശേഷം ഉയിര്‍പ്പിന്‍െറ തിരുകര്‍മങ്ങള്‍ നടന്നു.

എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ നടന്ന കർമങ്ങൾക്ക് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ആലഞ്ചേരി കാർമികത്വം വഹിച്ചു. മനുഷ്യജീവനു ഹാനികരമാകുന്ന എല്ലാ വിപത്തുകൾക്കെതിരെയും പൊരുതാൻ സമൂഹത്തിനും സർക്കാറുകൾക്കും കഴിയണമെന്ന് ഈസ്റ്റർ ദിന സന്ദേശത്തിൽ മാർ ആലഞ്ചേരി ആഹ്വാനം ചെയ്തു.

തൃശൂർ പഴഞ്ഞി സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ശുശ്രൂശകൾ പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ചു. കർമങ്ങൾക്ക് മലങ്കര ഓർത്തഡോക്സ് പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story