ജലവിഭവ വകുപ്പിന്‍െറ 125 ഏക്കര്‍ ഭൂമി ഭൂരഹിതകേരളം പദ്ധതിക്ക്
text_fieldsതിരുവനന്തപുരം: ജലവിഭവ വകുപ്പിന്‍െറ 125 ഏക്കര്‍ ഭൂമി ഭൂരഹിതകേരളം പദ്ധതിക്ക് ഏറ്റെടുത്തു. ജലവിഭവവകുപ്പ് വിവിധ പദ്ധതികള്‍ക്ക് മുമ്പ് ഏറ്റെടുത്തതും ദീര്‍ഘകാലമായി ഉപയോഗിക്കാത്തതുമായി ഭൂമിയില്‍നിന്നാണ് 125.31 ഏക്കര്‍ ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുന്നതിന് ഉപയോഗിക്കുക.
2013 ജൂലൈ ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വിവിധ വകുപ്പുകളുടെ ഉപയോഗിക്കാത്ത ഭൂമി പട്ടയം നല്‍കുന്നതിന് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍, ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത് 2016 മാര്‍ച്ച് രണ്ടിനാണ്. ഇതനുസരിച്ച് ജലവിഭവ വകുപ്പിന്‍െറ കൈവശമുള്ളതും ഡാമിന്‍െറയും കനാലുകളുടെയും ഭാവിവികസനത്തിനും സുരക്ഷക്കുമുള്ള ഭൂമി ഒഴികെയുള്ള സ്ഥലമാണ് റവന്യൂവകുപ്പിന് കൈമാറാന്‍ തീരുമാനിച്ചത്. ഡാമുകളുടെയും കനാലുകളുടെയും ഭാവിവികസനത്തിനും സുരക്ഷക്കും ആവശ്യമായ ഭൂമി നിലനിര്‍ത്തിവേണം പട്ടയം നല്‍കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, ഏതെല്ലാം ജില്ലകളില്‍ എത്ര ഏക്കര്‍ ഭൂമി ഏറ്റെടുത്തെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.