പൂഞ്ഞാറില്‍ എന്‍.സി.പി പി.സി. ജോര്‍ജിനൊപ്പം
text_fieldsകൊച്ചി: പൂഞ്ഞാറില്‍ പി.സി. ജോര്‍ജിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കണമെന്ന് എന്‍.സി.പിക്ക് അഭിപ്രായം. വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയനാണ് ഇത് സൂചിപ്പിച്ചത്.
പൂഞ്ഞാറില്‍ പി.സി. ജോര്‍ജിന് അനുകൂലമാണ് പാര്‍ട്ടിയെന്നും അദ്ദേഹത്തോട് നിഷേധാത്മകനിലപാട് സ്വീകരിക്കണമെന്ന അഭിപ്രായം എന്‍.സി.പിക്കില്ളെന്നും വിജയന്‍ പറഞ്ഞു. എല്‍.ഡി.എഫില്‍ പാര്‍ട്ടിയുടെ അഭിപ്രായം വ്യക്തമാക്കും.
അഴിമതിക്കും വര്‍ഗീയതക്കുമെതിരെ പോരാടുന്ന ആരെയും മുന്നണിയിലെടുക്കാം. യോജിക്കുന്നവരെയെല്ലാം സഹകരിപ്പിക്കണമെന്ന അഭിപ്രായമാണ് പാര്‍ട്ടിക്ക്. പൂഞ്ഞാറില്‍ എല്‍.ഡി.എഫ് ഉചിത തീരുമാനമെടുക്കും. കോട്ടക്കലില്‍ ഒരു വ്യവസായി പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അഭിപ്രായവും പരിഗണിക്കും. പാര്‍ട്ടിയില്‍ പേമെന്‍റ് സീറ്റ് ഉണ്ടാകില്ല.
കഴിഞ്ഞതവണ മത്സരിച്ച കുട്ടനാട്, പാലാ, കോട്ടക്കല്‍, എലത്തൂര്‍ സീറ്റുകള്‍ പാര്‍ട്ടിക്ക് എല്‍.ഡി.എഫില്‍ നല്‍കാന്‍ ഏകദേശ ധാരണയായി. സാധ്യതയുള്ള ഒരു സീറ്റുകൂടി ആവശ്യപ്പെട്ടിട്ടുണ്ട്.
സീറ്റ് വിഭജനചര്‍ച്ച പൂര്‍ത്തിയായില്ല. വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാര്‍ഥിനിര്‍ണയം നടത്തും. തന്‍െറയും മാണി സി. കാപ്പന്‍െറയുമടക്കം പലരുടെയും പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. കുട്ടനാട് സീറ്റില്‍ മാറ്റമുണ്ടാകില്ല. കേന്ദ്ര നേതൃത്വം അംഗീകരിച്ചശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും വിജയന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
