ഒരു പ്രസ്ഥാനത്തെയും അക്രമത്തിലൂടെ തടയാന്‍ കഴിയില്ല -അമിത് ഷാ
text_fieldsതിരുവനന്തപുരം: ഒരു ആശയപ്രസ്ഥാനത്തെയും അക്രമത്തിലൂടെ തടയാന്‍ കഴിയില്ളെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
കേരളത്തിലും ദേശീയതലത്തിലും കഴിഞ്ഞ കുറേക്കാലമായി ബി.ജെ.പിയെ അക്രമത്തിലൂടെ തകര്‍ക്കാനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് കുടപിടിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്‍േറത്.
കാട്ടായിക്കോണത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമല്‍കൃഷ്ണയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും കോണ്‍ഗ്രസിനെയും കമ്യൂണിസ്റ്റുകാരെയും മാറി മാറി ഭരണത്തിലത്തെിക്കുന്ന കേരള ജനതയുടെ മനസ്സ് ഇത്തവണ ബി.ജെ.പിക്കൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്താകമാനം കമ്യൂണിസം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ത്രിപുരയില്‍ മാത്രമാണ് ശേഷിക്കുന്നത്. മരണത്തിനും ജീവിതത്തിനുമിടയില്‍ കഴിച്ചുകൂട്ടുന്ന ആര്‍.എസ്.എസ് പ്രചാരക് അമല്‍കൃഷ്ണയുടെ ജീവനുവേണ്ടി കോടിക്കണക്കിന് വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രാര്‍ഥിക്കുന്നുണ്ടെന്നും അദ്ദേഹം ജീവിതത്തിലേക്ക് തിരികെവരുമെന്ന് പ്രതീക്ഷിക്കുന്നതായും അമിത് ഷാ പറഞ്ഞു.
ബുധനാഴ്ച രാത്രി 10.30ഓടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തത്തെിയ അമിത് ഷാ 11.15ഓടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലത്തെുകയായിരുന്നു. ബി.ജെ.പി നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അമല്‍കൃഷ്ണയെ കണ്ടശേഷം ചികിത്സിക്കുന്ന ഡോക്ടര്‍മാരോട് ആരോഗ്യസ്ഥിതിവിലയിരുത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, മറ്റ് നേതാക്കളായ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, സെക്രട്ടറി സുരേഷ്, എം.ടി. രമേശ്, കെ. സുരേന്ദ്രന്‍ തുടങ്ങിയവരും അമിത് ഷായെ അനുഗമിച്ചു. 12.30ഓടെ പ്രത്യേക വിമാനത്തില്‍ അദ്ദേഹം ഡല്‍ഹിക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
