സുധീരൻ മലർന്നുകിടന്ന് തുപ്പുകയാണെന്ന് കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെതിരെ കെ. മുരളീധരൻ. സർക്കാർ നടപടികൾക്കെതിരെ കത്ത് എഴുതിയിട്ട് അത് പ്രസിദ്ധീകരിക്കുന്നത് മലർന്നുകിടന്നു തുപ്പുന്നതു പോലെയാണെന്ന് മുരളീധരൻ പറഞ്ഞു. പ്രതിഷേധമുണ്ടെങ്കിൽ പാർട്ടി വേദിയിൽ ഉന്നയിക്കണം. തുടർച്ചയായി ജയിക്കുന്നവരാരും ഓടിളക്കി വന്നവരല്ല. ജനങ്ങൾ ജയിപ്പിച്ചവരാണ്. തുടർച്ചയായി ജയിക്കുന്നത് അയോഗ്യതയായി കാണരുതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എൽ.എമാര്‍, എം.പിമാര്‍, ഐ.പി.എസ്- ഐ.എ.എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസുകളുടെ വിശദാംശങ്ങള്‍ വിവരാവകാശ പരിധിയില്‍ നിന്നും ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെതിരെ സുധീരന്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിക്കയച്ച കത്ത് സുധീരന്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനെ വിമര്‍ശിച്ചാണ് മുരളീധരന്‍ രംഗത്തെത്തിയത്.
