Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകബീറിന്‍െറ...

കബീറിന്‍െറ ഓര്‍മയിലുണ്ട് ജീവനുവേണ്ടി കൈനീട്ടിയ മുഖങ്ങള്‍

text_fields
bookmark_border
കബീറിന്‍െറ ഓര്‍മയിലുണ്ട് ജീവനുവേണ്ടി കൈനീട്ടിയ മുഖങ്ങള്‍
cancel

കോട്ടയം: പുഴയിലേക്ക് മുങ്ങിത്താഴുന്നതിനിടെ ജീവനുവേണ്ടി കൈനീട്ടി മരണത്തിന് കീഴടങ്ങിയ രണ്ടുമുഖങ്ങള്‍ കടത്തുവള്ളക്കാരന്‍ കബീറിന്‍െറ ഓര്‍മയില്‍നിന്ന് മായുന്നില്ല. താഴത്തങ്ങാടി ബസ് ദുരന്തത്തില്‍ 14 ഓളംപേരുടെ ജീവന്‍ രക്ഷിച്ചതിന് സംസ്ഥാന സര്‍ക്കാറിന്‍െറ ആദരവും പുരസ്കാരവും ഏറ്റുവാങ്ങിയ കടത്തുവള്ളക്കാരന്‍െറ ത്യാഗം വിവരണാതീതമാണ്.

തിരുനക്കര പകല്‍പ്പൂരദിവസം അറവുപുഴ ‘കടത്തുകടവില്‍’ വള്ളത്തിന്‍െറ കാവല്‍ മകന്‍ അമീറിനെ ഏല്‍പിച്ചശേഷം വീട്ടിലേക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ നടന്നുനീങ്ങുന്നതിനിടെ വലിയശബ്ദത്തോടെ സ്വകാര്യബസ് പുഴയിലേക്ക് മറിയുകയായിരുന്നു. തുണിയലക്കാനും കുളിക്കാനുമത്തെിയ സ്ത്രീകളുടെ നിലവിളിയും കൂട്ടക്കരച്ചിലും കാതില്‍ മുഴങ്ങിയതോടെ ഉടുതുണിയുരിഞ്ഞിട്ട് ആറ്റിലേക്ക് എടുത്തുചാടി. ആദ്യം നീന്തിയടുത്തത് മറുകരയില്‍ കിടന്ന വള്ളത്തിനടുത്തേക്കാണ്. അവിടെയത്തെിയപ്പോള്‍ ‘തുഴ’യില്ലായിരുന്നു.  അന്ന് ഉച്ചക്ക് 12.45ന് കുമരകത്ത് വള്ളത്തിന് പുരട്ടുന്ന നെയ്യ് വാങ്ങാന്‍ പോയിരുന്നു. ഈസമയം കടത്തുകാരന്‍ ഇല്ളെന്ന കാരണത്താല്‍ ദേഷ്യംവന്ന ചിലര്‍ തുഴയെടുത്ത് മാറ്റുകയായിരുന്നത്രെ.

കൈയില്‍കിട്ടിയ പലകയെടുത്ത് ആഞ്ഞുതുഴഞ്ഞ് മുങ്ങിത്താഴുന്ന ബസിനടുത്തത്തെി. വെള്ളത്തില്‍ പൊട്ടിവീണ കമ്പിയില്‍നിന്ന് വൈദ്യുതാഘാതമായിരുന്നു ആദ്യപ്രഹരം. അതൊന്നും കാര്യമാക്കാതെ ബസിന് മുകളിലുള്ളവരെയും മുങ്ങിപ്പൊങ്ങിയവരെയും ഒറ്റക്ക് വള്ളത്തിലേക്ക് വലിച്ചുകയറ്റി കരയിലേക്ക് തുഴഞ്ഞു. പലകയുടെ ബലത്തില്‍ ആഞ്ഞുതുഴയുന്നതിനിടെ തിരക്കില്‍ ആടിയുലഞ്ഞ ‘വള്ളം’ മുങ്ങാതിരിക്കാനാണ് ശ്രമിച്ചത്. മരണം മുഖാമുഖം കണ്ട 14പേരെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നതിനുശേഷമുള്ള പ്രയത്നത്തിലാണ് ജീവിതത്തില്‍ മറക്കാനാവാത്ത കാഴ്ച മുന്നിലത്തെിയത്. മുടിയഴിഞ്ഞ സ്ത്രീയും ബനിയന്‍ ധരിച്ച പുരുഷനും വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്നു. നീന്തിയടുത്തെങ്കിലും ജീവനുവേണ്ടി നീട്ടിയ അവരുടെ കൈയില്‍ പിടിക്കാനായില്ല.

ഈസമയം രക്ഷാപ്രവര്‍ത്തകരുമായി എത്തിയ മറ്റൊരുവള്ളം വന്നതോടെ ഓളത്തില്‍ അവര്‍ മുങ്ങിത്താണു. രക്ഷാപ്രവര്‍ത്തനത്തിന് എത്തി മുങ്ങിയ അഗ്നിശമനസേനാംഗത്തിന്‍െറ ജീവനും കബീറാണ് തിരിച്ചുനല്‍കിയത്. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്താന്‍ പുഴയുടെ അടിത്തട്ടിലത്തെി കയറില്‍ കുരുക്കി സമയംകഴിഞ്ഞിട്ടും അഗ്നിശമനസേനാംഗം തിരിച്ചത്തെിയില്ല. മനോബലം കൈവിടാതെ മുങ്ങിയ കബീറിനെ മരണവെപ്രാളത്തില്‍ അഗ്നിശമനസേനാംഗം കെട്ടിപ്പിടിച്ചു. രക്ഷപ്പെടില്ളെന്ന് വിചാരിച്ചനിമിഷം എങ്ങനെയോ മുകളിലേക്ക് ഇരുവരും ഉയര്‍ന്നുപൊങ്ങി.

2010ല്‍ ‘ജീവന്‍രക്ഷാപതക്’ അവാര്‍ഡിന് കലക്ടര്‍ അടക്കമുള്ളവര്‍ ശിപാര്‍ശ ചെയ്തിട്ടും അംഗീകാരം ഇനിയും തേടിയത്തെിയിട്ടില്ല. കൂടുതല്‍ ആളുകളെ രക്ഷിച്ചതിന് സംസ്ഥാന സര്‍ക്കാര്‍ ഒരുലക്ഷം രൂപ ധനസഹായമായി നല്‍കി. ഒന്നാംവാര്‍ഷികത്തില്‍ മെഴുകുതിരി കത്തിച്ച് അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചവേളയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ സമീപവാസികളായ അറവുപുഴ മടക്കല്‍ ഷമീര്‍, അബ്ദുല്‍റഹീം, റെഷീദ് എന്നിവര്‍ക്കൊപ്പം സര്‍ട്ടിഫിക്കറ്റും ഷീല്‍ഡും നല്‍കി ആദരിച്ചു. കടത്തുകാരനായ പിതാവ് അബ്ദുല്‍റസാഖിന്‍െറ പാരമ്പര്യം നിലനിര്‍ത്തിയതിന് പിന്നിലും ഒരുകഥയുണ്ട്.

1992ല്‍ കുമ്മനം കുളപ്പുരക്കടവില്‍ വള്ളക്കാരനെ തെരഞ്ഞെടുക്കുന്ന പരിശീലനത്തിനിടെ വെള്ളത്തില്‍ മുങ്ങിയ പാലാ സ്വദേശിയുടെ ജീവന്‍ രക്ഷിച്ചാണ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. മീനച്ചിലാറ്റില്‍ നാലുപേരുമായി സഞ്ചരിച്ച ഓട്ടോ മറിഞ്ഞ് അപകടത്തില്‍പെട്ടതടക്കം നിരവധിപേരെ ജോലിക്കിടെ രക്ഷപ്പെടുത്തിയെന്ന ചാരിതാര്‍ഥ്യമുണ്ട്. ബസ് ദുരന്തത്തത്തെുടര്‍ന്ന് ‘തൂക്കുപാലം’ എത്തിയതോടെ സ്ഥലംമാറ്റത്തത്തെുടര്‍ന്ന് ചുങ്കം പഴയസെമിനാരി കടവിലാണ് ഇപ്പോള്‍ വള്ളം തുഴയുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thazhathangadi tragedy
Next Story