Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.സി ജോർജ് എൽ.ഡി.എഫിന്‍റെ ഭാഗമല്ല: കോടിയേരി

text_fields
bookmark_border
പി.സി ജോർജ് എൽ.ഡി.എഫിന്‍റെ ഭാഗമല്ല: കോടിയേരി
cancel

തിരുവനന്തപുരം: ഇടതുമുന്നണിയെ പിന്തുണക്കുന്ന എല്ലാ ഘടകക്ഷികൾക്കും സീറ്റ് നൽകാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പി.സി. ജോർജ് ഇടതുമുന്നണിയുടെ ഭാഗമല്ല. സീറ്റ് നൽകുന്ന കാര്യം ഒരാൾക്ക് മാത്രം തീരുമാനിക്കാൻ സാധിക്കുന്ന കാര്യമല്ലെന്നും മുന്നണി ഒരുമിച്ചെടുക്കേണ്ട തീരുമാനമാണെന്നും കോടിയേരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പി.സി.ജോർജ് തന്നെയാണ് താൻ ഇടതുപക്ഷമുന്നണി സ്ഥാനാർഥിയായി പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. കോടിയേരി ബാലകൃഷ്ണന്‍റെയും സി.പി.ഐ സംസ്ഥാന സംക്രട്ടറി കാനം രാജേന്ദ്രന്‍റെയും അനുമതി ഉണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. എന്നാൽ നാലര വർഷത്തോളം യു.ഡി.എഫിൽ സജീവമായി പ്രവർത്തിച്ചിരുന്നയാളുടെ മുന്നണി മാറ്റം മണ്ഡലത്തിലെ പ്രവർത്തകർ അംഗീകരിക്കാനിടയില്ല. ഇതിലുള്ള കടുത്ത എതിർപ്പിനെ തുടർന്നാണ് പൂഞ്ഞാറിൽ മറ്റൊരു സ്ഥാനാർഥിയെ ഇടതുമുന്നണി പരിഗണിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story