Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതാപൻെറ തീരുമാനം വ്യക്തിപരം: തിരുവഞ്ചൂര്‍
text_fieldsbookmark_border
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ടി.എന്‍.പ്രതാപൻെറ തീരുമാനം വ്യക്തിപരമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മൂന്ന് തവണയില്‍ കൂടുതല്‍ മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഹൈകമാന്‍ഡ് തീരുമാനം എടുക്കട്ടെ. സര്‍ക്കാരും കെ.പി.സി.സിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന പ്രചരണങ്ങള്‍ സത്യമല്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപൻ ഇന്നലെ കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരനെ നേരിൽകണ്ട് കത്ത് നൽകിയിരുന്നു. സ്ത്രീകൾക്കും വിജയസാധ്യതയുള്ള യുവാക്കൾക്കും അവസരം നൽകാനായി ഇത്തവണ മാത്രം മത്സര രംഗത്തു നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
