Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വഴിക്കടവിൽ 2.5 കോടിയുടെ ഹവാല പണം പിടികൂടി
text_fieldsbookmark_border
വഴിക്കടവ്: കേരള-തമിഴ്നാട് അതിർത്തിയായ വഴിക്കടവിൽ 2.5 കോടിയോളം രൂപയുടെ ഹവാല പണം പിടികൂടി. നാടുകാണി ചുരത്തിൽവെച്ച് കാറിൽ കടത്തിയ പണം ഇലക്ഷൻ സ്പെഷ്യൽ സ്ക്വാഡാണ് പിടിച്ചെടുത്തത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ഇതുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ സ്വദേശികളായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പണം കടത്താൻ ഉപയോഗിച്ച ഹോണ്ടാ സിറ്റി കാറും സ്പെഷ്യൽ സ്ക്വാഡ് പിടിച്ചെടുത്തു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലേക്ക് പണം കടത്താനാണ് മൂന്നംഗ സംഘം ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.
Next Story
