Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സരിതയുടെ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും

text_fields
bookmark_border
സരിതയുടെ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും
cancel

കൊച്ചി: സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത എസ് നായര്‍ നൽകിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മന്ത്രി ആര്യാടൻ മുഹമ്മദിനും എതിരെ നല്‍കിയ മൊഴികളില്‍ തുടരന്േവഷണം അല്ലെങ്കില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് സരിതയുടെ ആവശ്യം.

സോളാര്‍ കേസിൽ താന്‍ നല്‍കിയ തെളിവുകള്‍  ജുഡീഷ്യല്‍ കമീഷന്‍ പരിഗണിക്കുന്നില്ലെന്ന് മാധ്യമങ്ങളോടു പറഞ്ഞതിനു പിന്നാലെയാണ് ഇന്നലെ സരിത ഹൈകോടതിയില്‍ ഹരജി നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശ്രീധരന്‍ നായരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ തെളിവുകള്‍ ഹൈകോടതിയിലും നൽകുമെന്ന് സരിത അറിയിച്ചു.  കേസില്‍ വീണ്ടും അന്വേഷണം വേണമെന്നും നിലവിലെ അന്വേഷണങ്ങളൊന്നും നീതി ലഭ്യമാക്കുന്നതല്ലെന്നും സരിത ഹരജിയില്‍ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story