ട്രയൽ റൺ ഉദ്ഘാടനം െചയ്ത ആദ്യ മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടി –പിണറായി
text_fieldsകോഴിക്കോട്: ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. യുദ്ധ വിമാനമിറക്കി കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്ത ഉമ്മന്‍ ചാണ്ടിയുടെ വികസന വാദം പരിഹാസ്യമാണ്. ഇല്ലാത്ത കാര്യങ്ങള്‍ക്ക് മേനിനടിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പരിഹസിച്ചു. സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണവും കണ്ണൂര്‍ വിമാനത്താവളത്തിെൻറ നിര്‍മാണ ജോലികളും തുടങ്ങിയത് ഇടതു ഭരണകാലത്താണ്. ഭരണത്തുടർച്ച ഉണ്ടായിരുന്നെങ്കിൽ പദ്ധതികൾ പൂർത്തിയാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമീഷനോട് അസഹിഷ്ണുതയാണെന്നും പിണറായി പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് കമീഷനെതിരെ സര്‍ക്കാര്‍ തിരിയുന്നത്. നിയമപരമായ നടപടി സ്വീകരിക്കുമ്പോള്‍ ഉദ്യോഗസ്ഥരെ ആക്ഷേപിക്കുന്നത് ശരിയല്ല. തെറ്റായ കാര്യങ്ങള്‍ തിരുത്തുക മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷന് ചെയ്തതെന്നും പിണറായി വിജയന് പറഞ്ഞു.
