Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോളാർ കേസിൽ സിബി​െഎ അന്വേഷണം ആവശ്യപ്പെട്ട്​ സരിത ഹൈകോടതിയിൽ

text_fields
bookmark_border
സോളാർ കേസിൽ സിബി​െഎ അന്വേഷണം ആവശ്യപ്പെട്ട്​ സരിത ഹൈകോടതിയിൽ
cancel

കൊച്ചി: സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത എസ് നായര്‍ ഹൈകോടതിയില്‍ ഹരജി നല്‍കി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും  മന്ത്രി ആര്യാടൻ മുഹമ്മദിനും എതിരെ നല്‍കിയ മൊഴികളില്‍ തുടരേന്വഷണം അല്ലെങ്കില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് സരിതയുടെ ആവശ്യം. ഹരജി െൈഹകോടതി ഫയലില്‍ സ്വീകരിച്ചു. കേസ് കോടതി നാളെ പരിഗണിക്കും.

സോളാര്‍ കേസിൽ താന്‍ നല്‍കിയ തെളിവുകള്‍  ജുഡീഷ്യല്‍ കമീഷന്‍ പരിഗണിക്കുന്നില്ലെന്ന് മാധ്യമങ്ങളോടു പറഞ്ഞതിനു പിന്നാലെയാണ് സരിത ഹൈകോടതിയില്‍ ഹരജി നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശ്രീധരന്‍ നായരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ തെളിവുകള്‍ കൈയിലുണ്ട്. സോളാര്‍ കമീഷനു നല്‍കിയ എല്ലാ തെളിവുകളും ഹൈകോടതിയിലും നൽകുമെന്ന് സരിത അറിയിച്ചു.  കേസില്‍ വീണ്ടും അന്വേഷണം വേണമെന്നും നിലവിലെ അന്വേഷണങ്ങളൊന്നും നീതി ലഭ്യമാക്കുന്നതല്ലെന്നും സരിത ഹരജിയില്‍ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story