പാറ്റൂരിലെ 12 സെൻറ് സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലോകായുക്ത ഉത്തരവ്
text_fieldsതിരുവനന്തപുരം: പാറ്റൂരിൽ ഫ്ലാറ്റ് നിർമാതാക്കൾ കൈയേറിയ 12 സെൻറ് സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലോകായുക്ത് ഉത്തരവിട്ടു. ഭൂമി തിരിച്ചുപിടിക്കാൻ ലോകായുക്ത ജില്ലാകലക്ടർക്ക് നിർദേശം നൽകി. ഭൂമി കൈയേറിയതാണെന്ന് അമിക്കസ് ക്യൂറിയും അഭിഭാഷക കമീഷനും കണ്ടെത്തിയിരുന്നു. കൈയ്യേറ്റം ഫ്‌ളാറ്റ് ഉടമകളും സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ലോകായുക്ത ഉത്തരവിട്ടത്.
പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സീവേജ് പൈപ്പ് കടന്നുപോകുന്ന സര്‍ക്കാർ ഭൂമിയാണ് ഫ്ലാറ്റ് നിർമാതാക്കൾ കൈയേറിയത്. കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നതിൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയായിരുന്ന ഇ കെ ഭരത് ഭൂഷനും അനാവശ്യ തിടുക്കംകാട്ടിയെന്നും ഇരുവർക്കുമെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ നൽകിയ ഹരജി വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
