ബി.ഡി.ജെ.എസിന് 37 സീറ്റുകൾ നൽകാൻ ധാരണ
text_fieldsതിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച് ബി.ജെ.പിയും ബി.ഡി.ജെ.എസും നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ധാരണയായി. തർക്കം നിലനിന്ന വർക്കല, വാമനപുരം, കോവളം, കാഞ്ഞങ്ങാട് സീറ്റുകൾ അടക്കം 37 സീറ്റുകൾ ബി.ഡി.ജെ.എസിന് നൽകും. വർക്കല, വാമനപുരം, കോവളം, കാഞ്ഞങ്ങാട്, തിരുവല്ല, റാന്നി, പറവൂർ, ഇരവിപുരം, കളമശേരി, ഒല്ലൂർ, നാട്ടിക, കായംകുളം, വൈക്കം, പൂഞ്ഞാർ അടക്കമുള്ള മണ്ഡലങ്ങളാണിവ. എന്നാൽ, പുതുക്കാട്, നെന്മാറ സീറ്റുകൾ ബി.ജെ.പി വിട്ടുനൽകില്ല.
മറ്റ് ഘടക കക്ഷികളുമായി രണ്ട് ദിവസത്തിനകം ചർച്ച പൂർത്തിയാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു. മുതിർന്ന നേതാക്കൾ മത്സരിക്കുന്ന സീറ്റുകളിൽ മാറ്റമില്ല. സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വ കാര്യത്തിൽ തീരുമാനമായില്ലെന്നും കുമ്മനം പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളിൽ ബി.ഡി.ജെ.എസിന്‍റെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ജെ.പിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തെ കുറിച്ച് ബി.ഡി.ജെ.എസ് പരാതി പറഞ്ഞുവെന്ന വാർത്ത മാധ്യമസൃഷ്ടിയാണെന്നും തുഷാർ വ്യക്തമാക്കി.
ഞായറാഴ്ച എന്‍.ഡി.എയിലെ ചെറുഘടകക്ഷികളുമായി ബി.ജെ.പി സീറ്റ് ചര്‍ച്ച നടത്തിയിരുന്നു. രാജന്‍ ബാബുവിന്‍റെ ജെ.എസ്.എസും പി.സി. തോമസിന്‍റെ കേരള കോണ്‍ഗ്രസും അടക്കമുള്ളവർക്ക് എട്ട് സീറ്റ് നല്‍കാമെന്നാണ് ബി.ജെ.പി നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
