Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആധിപത്യം പുലർത്തുന്നവരെ അധികാരത്തിലേറ്റരുത്: കർദിനാൾ ആലഞ്ചേരി
text_fieldsbookmark_border
കൊച്ചി: ആധിപത്യം പുലർത്തുന്നവരെ അധികാരത്തിൽ എത്തിക്കരുതെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അധികാരം ആധിപത്യത്തിന് വേണ്ടിയല്ല. വിനയപൂർവം ശുശ്രൂഷ ചെയ്യുന്നവരാണ് അധികാരത്തിൽ വരേണ്ടതെന്നും കർദിനാൾ ആലഞ്ചേരി പറഞ്ഞു.
ആധിപത്യം പുലർത്തുന്നവരെ അധികാരത്തിലേറ്റാതിരിക്കാൻ ശ്രദ്ധിക്കണം. ശുശ്രൂഷ ചെയ്യുന്നവരെ വേണം സമൂഹത്തിന്‍റെ നേതൃസ്ഥാനത്ത് കയറ്റി ഇരുത്തേണ്ടതെന്നും കർദിനാൾ ആലഞ്ചേരി വ്യക്തമാക്കി. ഓശാന ദിനാചരണത്തിന്‍റെ ഭാഗമായി എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ നൽകിയ സന്ദേശത്തിലാണ് ഇക്കാര്യമറിയിച്ചത്.
Next Story
