Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടി ശില്‍പയുടെ മരണം:...

നടി ശില്‍പയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് മാതാപിതാക്കള്‍

text_fields
bookmark_border
നടി ശില്‍പയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് മാതാപിതാക്കള്‍
cancel

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടി ശില്‍പയുടെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂലൈ 18നാണ് നെടുമങ്ങാട് പുതുക്കുളങ്ങര കന്യാര്‍പാറ നിരപ്പില്‍ വീട്ടില്‍ ശില്‍പയെ (19) കരമനയാറ്റില്‍ മരുതൂര്‍ക്കടവ് പാലത്തിനടിയില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്.സുഹൃത്തിന്‍െറ വീട്ടില്‍ പെരുന്നാള്‍ സല്‍ക്കാരത്തിന് പോകുന്നെന്ന് പറഞ്ഞ് കൂട്ടുകാരിക്കൊപ്പം വീട്ടില്‍നിന്ന് പോയ ശില്‍പയെ വൈകീട്ട് മരിച്ചനിലയില്‍ കണ്ടത്തെുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയോട് ചോദിച്ചപ്പോള്‍ ശില്‍പ ചടങ്ങില്‍നിന്ന് പിണങ്ങിപ്പോയെന്നും പിന്നീട് കണ്ടിട്ടില്ളെന്നുമാണ് പറഞ്ഞത്.

എന്നാല്‍, ശില്‍പയുടെ ഫോണ്‍ ഈ കൂട്ടുകാരി രണ്ടാഴ്ചയോളം കൈയില്‍വെച്ച ശേഷമാണ് പൊലീസിന് കൈമാറിയതെന്നും ഫോണിലെ വിവരങ്ങള്‍ മായ്ചു കളഞ്ഞെന്നും മാതാപിതാക്കള്‍ ആരോപിച്ചു. മൂന്ന് ആണ്‍സുഹൃത്തുക്കളും സംഭവദിവസം ശില്‍പക്കൊപ്പം ഉണ്ടായിരുന്നു. ഇവരെയൊന്നും കൃത്യമായി ചോദ്യംചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല. കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമീഷണര്‍ പ്രമോദ് കുമാറിന്‍െറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ശില്‍പ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആറ്റില്‍ ചാടി ജീവനൊടുക്കിയെന്നാണ് കണ്ടത്തെിയത്. എന്നാല്‍, മകള്‍ ആത്മഹത്യചെയ്യാനുള്ള സാഹചര്യമില്ളെന്നും ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തുവരുകയുള്ളൂവെന്നും മാതാപിതാക്കള്‍ പറഞ്ഞു.

 ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതായും അവര്‍ പറഞ്ഞു. ശില്‍പയുടെ പിതാവ് ഷാജി, മാതാവ് സുമ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shilpa death
Next Story