എന്‍.ഐ.എ തിരയുന്ന കള്ളനോട്ട് വിതരണക്കാരനെ കേരള പൊലീസ് പിടികൂടി
text_fieldsകൊല്ലം: ബംഗ്ളാദേശ് വഴി കള്ളനോട്ടുകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയെ കേരള പൊലീസ് പിടികൂടി. എന്‍.ഐ.എ അന്വേഷിക്കുന്ന പശ്ചിമ ബംഗാള്‍ മാള്‍ഡ കാലിയചൗക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം. മര്‍തൂജിനെയാണ് (28) സാഹസികമായി പിടികൂടിയത്.
2015 നവംബറില്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിലാണ് അറസ്റ്റ്. രണ്ടുലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് കരുനാഗപ്പള്ളിയില്‍ പിടികൂടിയത്. പശ്ചിമബംഗാള്‍ സ്വദേശികളായ സാദികൂള്‍, സജികൂള്‍ എന്നിവര്‍ അറസ്റ്റിലാവുകയും ചെയ്തു. ചോദ്യംചെയ്യലില്‍ കള്ളനോട്ടുകള്‍ ബംഗാളുകാരായ എം.മര്‍തൂജ്, റബിയൂള്‍ അലി എന്നിവരില്‍നിന്നാണ് കിട്ടുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി. ബംഗ്ളാദേശ് വഴിയാണ് കള്ളനോട്ടുകള്‍ എത്തുന്നതെന്നും പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് അന്വേഷണത്തിന് കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ് കണ്‍ട്രോള്‍ റൂം എസ്.ഐ അലക്സാണ്ടര്‍ തങ്കച്ചന്‍െറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. മൂന്ന് മാസമായി ബംഗാളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മര്‍തൂജിനെ കണ്ടത്തെിയത്. സംഘത്തിലെ റബിഉല്‍ അലി ഹൈദരാബാദില്‍നിന്ന് കഴിഞ്ഞമാസം പിടിയിലായിരുന്നു.
ബംഗ്ളാദേശ് അതിര്‍ത്തിയായ കാലിയചൗക്കില്‍ ദുര്‍ഘടമായ മേഖലയില്‍നിന്ന് തന്ത്രപരമായാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് കലാപമുണ്ടായ സമയത്താണ് കേരള പൊലീസ് കാലിയചൗക്കില്‍ എത്തിയത്. പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പടെ കത്തിച്ച് പ്രദേശം സംഘര്‍ഭരിതമായതിനാല്‍ ബംഗാള്‍ പൊലീസിന്‍െറ സഹായം ലഭിച്ചില്ല. തുടര്‍ന്ന് മഫ്തിയിലാണ് കേരള പൊലീസ് മര്‍തൂജിനായി തിരച്ചില്‍ നടത്തിയത്. വാഹനത്തിലത്തെിയ സംഘം ചായക്കടയുടെ മുന്നിലിരുന്ന പ്രതിയെ പിടികൂടി വേഗത്തില്‍ ഗ്രാമത്തിന് പുറത്തുകടക്കുകയായിരുന്നു. മാള്‍ഡ കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് കേരളത്തിലേക്കു കൊണ്ടുവന്നത്.
ബംഗ്ളാദേശ് വഴി കടത്തുന്ന കള്ളനോട്ട് വിതരണത്തിലെ മുഖ്യകണ്ണിയായതിനാല്‍ എന്‍.ഐ.എ സംഘം മര്‍തൂജിനെ ചോദ്യംചെയ്യാനത്തെും. കള്ളനോട്ട് എവിടെയാണ് അച്ചടിക്കുന്നതെന്ന് ഉള്‍പ്പടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്‍.ഐ.എയില്‍ കേസുള്ളതിനാല്‍ പ്രതിയെ ചോദ്യംചെയ്യലിന് ശേഷം അവര്‍ക്ക് കൈമാറും. കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലും പ്രതിയെ ചോദ്യംചെയ്തു. എസ്.ഐ അലക്സാണ്ടര്‍ തങ്കച്ചന്‍െറ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ജൂനിയര്‍ എസ്.ഐ ബജിത്ലാല്‍ ഭാസ്കര്‍, സി.പി.ഒമാരായ തോമസ്, വിജയന്‍, സുമേഷ്, ഷിനോദാസ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് ബംഗാളില്‍ അന്വേഷണം നടത്തിയത്. ചോദ്യംചെയ്യലിന് ശേഷം അവര്‍ക്ക് കൈമാറും. കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലും പ്രതിയെ ചോദ്യംചെയ്തു. എസ്.ഐ അലക്സാണ്ടര്‍ തങ്കച്ചന്‍െറ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ജൂനിയര്‍ എസ്.ഐ ബജിത്ലാല്‍ ഭാസ്കര്‍, സി.പി.ഒമാരായ തോമസ്, വിജയന്‍, സുമേഷ്, ഷിനോദാസ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് ബംഗാളില്‍ അന്വേഷണം നടത്തിയത്.
പ്രതിയെ കസ്റ്റഡിയിലെടുത്തത് ബംഗാള്‍ പൊലീസിന്‍െറ സഹായമില്ലാതെ
കൊല്ലം: സാധാരണ സംസ്ഥാനത്തിനുപുറത്ത് പ്രതികളെ തേടിപോവുമ്പോള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായം കേരള പൊലീസ് തേടാറുണ്ട്. എന്നാല്‍, കള്ളനോട്ട് കേസിലെ പ്രതി മര്‍തൂജിനെ പിടികൂടാന്‍ കേരള പൊലീസിന് ബംഗാല്‍ പൊലിസിന്‍െറ സഹായം ലഭിച്ചില്ല.
അടിക്കടി കലാപമുണ്ടാകുന്ന ഗ്രാമമാണ് കാലിയചൗക്ക്. ഇവിടെ പൊലീസ് സ്റ്റേഷന്‍വരെ ആക്രമിക്കപ്പെട്ടതിനാല്‍ ബംഗാള്‍ പൊലീസ് ഗ്രാമത്തില്‍ പ്രവേശിക്കില്ല. പ്രതികളെ കസ്റ്റഡിയിലെടുത്താല്‍ പുറത്തുകടക്കാനാവാത്തതും മറ്റൊരു പ്രതിസന്ധിയാണ്.
ആടുകളെയും കാലികളെയും അഴിച്ചുവിട്ട് റോഡ് തടസ്സപ്പെടുത്തി പ്രതികളെ മോചിപ്പിക്കുകയാണ് പതിവ്. പ്രദേശവാസികളില്‍ മിക്കവരും തോക്ക് ഉപയോഗിക്കുന്നവരുമാണ്. ഏറ്റുമുട്ടലുണ്ടായാല്‍ വെടിവെപ്പിനും സാധ്യതയേറെ. അതുകൊണ്ടുതന്നെ കേരള പൊലീസിന് കാലിയാചൗക്കിലെ ദൗത്യം ദുഷ്കരമായി.
ബംഗ്ളാദേശ് അതിര്‍ത്തി പങ്കിടുന്ന മേഖലാണ് കാലിയചൗക്ക്. ഇവിടെ കമ്പിവേലിയും തകര്‍ന്നുവീഴാവുന്ന ഗേറ്റുമുപയോഗിച്ചാണ് അതിര്‍ത്തി അടച്ചിരിക്കുന്നത്.
അതിര്‍ത്തി സേനയുടെ സാന്നിധ്യം നാമമാത്രമായ ഇവിടെ കമ്പിവേലിക്ക് മുകളിലൂടെയാണ് കള്ളനോട്ട് കെട്ടുകള്‍ ഇന്ത്യന്‍ അതിര്‍ക്കുള്ളിലേക്ക് എത്തിക്കുന്നതത്രെ. ഇങ്ങനെ കടത്തുന്ന കള്ളനോട്ട് വിവിധ സംസ്ഥാനങ്ങളിലേക്കത്തെിക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായ മര്‍തൂജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
