Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്സരിക്കാനില്ല; പത്തനാപുരത്തെ സ്ഥാനാർഥിയെ എൽ.ഡി.എഫ് തീരുമാനിക്കും -ബാലകൃഷ്ണപ്പിള്ള

text_fields
bookmark_border
മത്സരിക്കാനില്ല; പത്തനാപുരത്തെ സ്ഥാനാർഥിയെ എൽ.ഡി.എഫ് തീരുമാനിക്കും -ബാലകൃഷ്ണപ്പിള്ള
cancel

കൊല്ലം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപ്പിള്ള. പത്തനാപുരത്ത് ആര് മത്സരിക്കണമെന്ന് എൽ.ഡി..എഫ് തീരുമാനിക്കുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. സീറ്റിന്‍റെ കാര്യത്തില്‍ പാര്‍ട്ടിക്ക് പിടിവാശിയില്ല. കൊട്ടാരക്കര സീറ്റ് എൽ.ഡി.എഫിനോട് ചോദിച്ചിട്ടില്ല. അഴിമതിയുടെ കൂത്തരങ്ങാണ് യു.ഡി.എഫ് സര്‍ക്കാർ. സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു.

സിനിമാനടൻ ജഗദീഷ് ആണോ പത്തനാപുരത്തെ സ്ഥാനാർഥി എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 25 വയസും 10,000 രൂപയുമുള്ള ആർക്കും സ്ഥാനാർഥിയാകാമെന്നായിരുന്നു മറുപടി. കെ.ബി ഗണേഷ്കുമാറിന്‍റെ സ്ഥാനാർഥിത്വത്തിൽ പാർട്ടിക്ക് എതിർപ്പുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം പറഞ്ഞില്ല.
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story