പൊലീസ് അസോ. മുന്‍ഭാരവാഹികള്‍ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍
text_fieldsതിരുവനന്തപുരം: കേരള പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികള്‍ക്കെതിരെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍ സംസ്ഥാന ട്രഷറര്‍മാരായ കെ.കെ ജോസ്, സി.ആര്‍. ബിജു, സി.ടി. ബാബുരാജ് എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍. 2004-2011 കാലയളവില്‍ പൊലീസ് അസോസിയേഷനില്‍ സാമ്പത്തിക തിരിമറികള്‍ നടത്തുകയും വരവ് ചെലവ് സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കാതെ പണാപഹരണം നടത്തിയെന്നുമുള്ള കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലാണിത്.
ഒന്നാം പ്രതിയായ കെ.കെ. ജോസ് 2004 മുതല്‍ 2006 വരെ ട്രഷറര്‍ ആയിരിക്കെ അസോസിയേഷന്‍െറയും ‘കാവല്‍ കൈരളി’ മാസികയുടെയും വരവ് ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട കാഷ്ബുക്, വൗച്ചര്‍, രസീത് തുടങ്ങിയവ സൂക്ഷിക്കാതെ അസോസിയേഷന്‍ ഫണ്ടില്‍നിന്ന് 3,74,335 രൂപ അപഹരിച്ചുവെന്ന് എഫ്.ഐ ആറില്‍ പറയുന്നു. രണ്ടാം പ്രതി സി.ആര്‍ ബിജു 2006-2007 കാലയളവില്‍ 5,69,304 രൂപയും മൂന്നാം പ്രതി സി.ടി. ബാബുരാജ് 2007 മുതല്‍ 2011 വരെ 2,14,163 രൂപയുടെയും ക്രമക്കേട് നടത്തിയെന്നാന്നുമാണ് കേസ്.
പൊലീസ് അസോസിയേഷന്‍ ഭരണഘടന പ്രകാരം വരവ് ചെലവ് കണക്കുകള്‍ വര്‍ഷം തോറും ഓഡിറ്റ് ചെയ്യണം. 2004-2011 കാലത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് നിലവിലെ ഭരണസമിതി സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പ്രത്യേക ഓഡിറ്റ് സംഘം കണക്കുകള്‍ പരിശോധിക്കുകയും ക്രമക്കേടുകള്‍ കണ്ടത്തെുകയും ചെയ്തു.
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അന്നത്തെ പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍ സിറ്റി പൊലീസ് കമീഷണര്‍ ആയിരുന്ന എച്ച്. വെങ്കിടേഷിനോട് നിര്‍ദേശിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ ശരിയാണെന്ന് കണ്ടത്തെി. ഇതിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി ക്രമക്കേടുകള്‍ സ്ഥിരീകരിച്ച് എഫ്.ഐ.ആര്‍ തയാറാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
