ബസിടിച്ച് യുവാവ് മരിച്ച സംഭവം മൃതദേഹവുമായി ഡി.വൈ.എഫ്.ഐ ദേശീയപാത ഉപരോധിച്ചു
text_fieldsകോഴിക്കോട്: ചൊവ്വാഴ്ച ബസിടിച്ച് മരിച്ച നടക്കാവ് സ്വദേശി അലോഷ്യസ് ജെയിംസിന്‍െറ (21) മൃതദേഹവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. യുവാവിന്‍െറ മരണത്തിന് കാരണക്കാരായ ബസ് ജീവനക്കാര്‍ക്കെതിരെ കൊലക്കേസ് എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കണ്ണൂര്‍ റോഡില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിനുമുന്നില്‍ നടന്ന ഉപരോധം 25 മിനിറ്റ് നീണ്ടു. ഡി.വൈ.എഫ്.ഐ ടൗണ്‍ ബ്ളോക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹവുമായി വന്ന ആംബുലന്‍സ് നടക്കാവിലത്തെിയതോടെ ഉപരോധം തുടങ്ങി. ഇതിനിടെ എ. പ്രദീപ്കുമാര്‍ എം.എല്‍.എയും സംഭവ സ്ഥലത്തത്തെി. ഡെപ്യൂട്ടി കമീഷണര്‍ ഡി. സാലിയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ച തുടങ്ങി. ഡെപ്യൂട്ടി കമീഷണറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. ഉപരോധം നഗരത്തില്‍ ഏറെ നേരം ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു.
ഡി.വൈ.എഫ്.ഐ ബ്ളോക് പ്രസിഡന്‍റ് പിങ്കി പ്രമോദ്, ഭാരവാഹികളായ മാസിന്‍ റഹ്മാന്‍, എന്‍. ഷൈജു, നിര്‍മല്‍, സയൂഫ് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. അസി. കമീഷണര്‍മാരായ കെ. അശ്റഫ്, എം.പി. പ്രേംദാസ്, സി. അരവിന്ദാക്ഷന്‍, എ.കെ. ബാബു, നടക്കാവ് സി.ഐ. മൂസ വള്ളിക്കാടന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസ്
കോഴിക്കോട്: യുവാവ് ബസിടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു.
ബസ് ഡ്രൈവര്‍ ചീക്കിലോട് സ്വദേശി സന്ദീപിനെതിരെയാണ് നരഹത്യാകേസ്. ഡി.സി.പി ഡി. സാലിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്ക്കരിച്ചു. നടക്കാവ് സി.ഐ മൂസ വള്ളിക്കാടനാണ് കേസ് അന്വേഷിക്കുന്നത്. ഓടി രക്ഷപ്പെട്ട ഡ്രൈവറെ ഇതുവരെ കണ്ടത്തൊന്‍ പൊലീസിനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
