കറുവപ്പട്ടയുടെ വ്യാജന്‍ വിപണിയില്‍ സുലഭം
text_fieldsകോഴിക്കോട്: കറുവപ്പട്ടക്ക് പകരം ഉപയോഗിക്കുന്ന വിലകുറഞ്ഞതും മാരക വിഷം അടങ്ങിയതുമായ കാസിയക്കെതിരെ കേരളത്തില്‍ നടപടിയെടുക്കുന്നില്ളെന്ന് കറുവപ്പട്ട കര്‍ഷകനും ഇതിനെതിരെ ഒറ്റയാന്‍ പോരാളിയുമായ ലിയോനാര്‍ഡ് ജോണ്‍. കൊച്ചി തുറമുഖം വഴി കഴിഞ്ഞ വര്‍ഷം 7.6 ലക്ഷം കിലോ കാസിയയാണ് ഇറക്കുമതി ചെയ്തത്. ഇക്കാര്യത്തില്‍ ഡല്‍ഹി കോമേഴ്സ് ഇന്‍ഡസ്ട്രി ഇന്ത്യക്കെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍, കേരളത്തിലെ ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാര്‍ സാമ്പിളുകള്‍ മൈസൂരിലെ റെഫറല്‍ ഫുഡ്ലാബില്‍ അയക്കുന്നില്ളെന്നും ലിയോനാര്‍ഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഭക്ഷ്യലാബുകളില്‍ ഗ്യാസ് ക്രോമറ്റോഗ്രഫി-മാസ് സ്പെക്ട്രോമെട്രി (ജി.സി-എം.എസ്) യന്ത്രം സജ്ജമാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷമായി. ഭക്ഷണസാധനങ്ങളിലെ മായം കണ്ടത്തൊന്‍ സഹായിക്കുന്ന ഈ യന്ത്രം യാഥാര്‍ഥ്യമാക്കാന്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. സംസ്ഥാനത്ത് കോഴിക്കോടാണ് കാസിയയുടെ ഇറക്കുമതി കൂടുതലായും നടക്കുന്നത്.
എന്നാല്‍, ഇതിനെതിരെ ഒരു നടപടിയും ജില്ലയില്‍ ഉണ്ടാകുന്നില്ളെന്നും ലിയോനാര്‍ഡ് ജോണ്‍ പറഞ്ഞു.കാസിയയുടെ ഇറക്കുമതി തടയണമെന്നാവശ്യപ്പെട്ട് ലിയോനാര്‍ഡ് സ്പൈസസ് ബോര്‍ഡിനെ സമീപിച്ചിരുന്നു.ഇതിന്‍െറ ഇറക്കുമതി തടയേണ്ടതിനെക്കുറിച്ച് വിദേശ വാണിജ്യ മന്ത്രാലയത്തിന്് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് അന്ന് ബോര്‍ഡ് മറുപടി നല്‍കിയത്. എന്നാല്‍, അങ്ങനെയൊരു നിര്‍ദേശം നല്‍കിയിട്ടില്ളെന്നാണ് വിവരാവകാശ നിയമപ്രകാരം ബന്ധപ്പെട്ടപ്പോള്‍ മന്ത്രാലയം അറിയിച്ചത്. ഇതേതുടര്‍ന്നാണ് ഭക്ഷ്യസുരക്ഷ-ഗുണനിലവാര അതോറിറ്റിക്ക് പരാതി അയച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ അതോറിറ്റിയുടെ ശാസ്ത്രവിഭാഗം കാസിയയെ ആഴത്തിലുള്ള പഠനത്തിന് വിധേയമാക്കി.
കാസിയ ഉപയോഗം മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് സ്ഥിരീകരിച്ചു. പഠനഫലം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. പക്ഷേ, ഇന്ത്യയിലെ ഭരണാധികാരികള്‍ ആവശ്യമായ ഗൗരവത്തോടെ ഈ വിഷയത്തെ സമീപിച്ചില്ളെന്നും ലിയോനാര്‍ഡ് ജോണ്‍ പറയുന്നു.അമേരിക്കയില്‍ എലിവിഷമായി നല്‍കുന്ന കാസിയയാണ് ഇന്ത്യയില്‍ കറുവപ്പട്ടയെന്ന വ്യാജേന വില്‍ക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കാസിയ ദക്ഷിണ അമേരിക്ക, വടക്കന്‍ അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
