ജോര്‍ജിന്‍െറ അയോഗ്യത: ഉടലെടുത്തത് അപൂര്‍വ സാഹചര്യം
text_fieldsതിരുവനന്തപുരം: പി.സി. ജോര്‍ജിനെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കിയ സ്പീക്കര്‍ എന്‍. ശക്തന്‍െറ നടപടി ഹൈകോടതി റദ്ദാക്കിയതോടെ രൂപംകൊണ്ടത് വിചിത്ര സാഹചര്യം. അയോഗ്യനാക്കുന്നതിന് തൊട്ടുമുമ്പ് നല്‍കിയ ജോര്‍ജിന്‍െറ രാജി സ്പീക്കര്‍ സ്വീകരിച്ചിരുന്നില്ല. അയോഗ്യതാ തീരുമാനം രാജിക്കത്ത് പരിഗണിക്കാതെയാണ് സ്പീക്കര്‍ കൈക്കൊണ്ടത്. അയോഗ്യത കോടതി റദ്ദാക്കിയതോടെ രാജിക്കത്തില്‍ തീരുമാനം എടുത്തിട്ടില്ളെന്ന സ്ഥിതി വന്നിട്ടുണ്ട്. ഇതോടെ ജോര്‍ജ് ഇപ്പോഴും എം.എല്‍.എ ആണെന്ന സാഹചര്യം ഉരുത്തിരിഞ്ഞതായും അഭിപ്രായമുണ്ട്.
അതേസമയം, വിധിയെക്കുറിച്ച് സ്പീക്കര്‍ പ്രതികരിച്ചില്ല. വിധിപ്പകര്‍പ്പ് കിട്ടിയശേഷം പഠിച്ച് ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ നവംബര്‍ 13നാണ് സ്പീക്കര്‍ ജോര്‍ജിനെ അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.12നാണ് ജോര്‍ജ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്.
കൂറുമാറ്റ നിയമപ്രകാരമുള്ള അയോഗ്യത വിഷയത്തില്‍ എട്ടാം കേരള നിയമസഭയില്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ കേസ് വന്നിരുന്നു. സ്പീക്കറായിരുന്ന വര്‍ക്കല രാധാകൃഷ്ണനാണ് പിള്ളയെ അയോഗ്യനാക്കിയത്. ഒരുവര്‍ഷത്തിനുശേഷം ഒമ്പതാം നിയമസഭയിലേക്ക് പിള്ള വിജയിച്ചു. നിയമസഭയില്‍ തന്‍െറ അയോഗ്യത റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണപിള്ള അന്നത്തെ സ്പീക്കര്‍ വക്കം പുരുഷോത്തമന് റിവ്യൂ ഹരജി നല്‍കി. എന്നാല്‍, മുന്‍ സ്പീക്കറുടെ നടപടി സ്പീക്കര്‍ എന്ന നിലയില്‍ പുന$പരിശോധിക്കാനാവില്ളെന്ന നിലപാടാണ് വക്കം പുരുഷോത്തമന്‍ കൈക്കൊണ്ടത്. സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണന്‍െറ നടപടിക്കെതിരെ പിള്ള കോടതിയെ സമീപിച്ചിരുന്നില്ല.
ചീഫ് വിപ്പായിരുന്ന തോമസ് ഉണ്ണിയാടനാണ് കൂറുമാറ്റ നിയമപ്രകാരം ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ഇതില്‍ സ്പീക്കര്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. പരാതി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ വരെ സ്പീക്കര്‍ വിശദമായ തെളിവെടുപ്പ് നടത്തി. പരാതി നിലനില്‍ക്കുമെന്ന വിധിയാണ് സ്പീക്കര്‍ പുറപ്പെടുവിച്ചത്. ഇതിനുശേഷം വിശദമായ തെളിവെടുപ്പ് നടത്തി. ഒടുവില്‍ വിധി പ്രഖ്യാപിക്കുന്നതിന്ഏതാനും ദിവസം മുമ്പാണ് പി.സി. ജോര്‍ജ് എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ കത്ത് നല്‍കിയതെങ്കിലും 3-6-15ല്‍ നല്‍കിയ കത്തിന്‍െറ തീയതി വെച്ചാണ് അയോഗ്യത പ്രഖ്യാപിച്ചത്. സ്പീക്കറുടെ തീരുമാനശേഷം നടന്ന നിയമസഭാ സമ്മേളനങ്ങളില്‍ ജോര്‍ജിന് പങ്കെടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
