നിയമസഭാ സെക്രട്ടറി ശാര്‍ങ്ഗധരനെ പുറത്താക്കണമെന്ന് പി.സി. ജോര്‍ജ്
text_fieldsകോട്ടയം: തന്നെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് നിയമവിരുദ്ധ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പി.ഡി. ശാര്‍ങ്ഗധരനെ നിയമസഭാ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് പി.സി. ജോര്‍ജ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സ്പീക്കര്‍ക്കും വേണ്ടിയാണ് അദ്ദേഹം വഴിവിട്ട റിപ്പോര്‍ട്ട് തയാറാക്കിയത്. ഒരു നിമിഷംപോലും ശാര്‍ങ്ഗധരനെ തുടരാന്‍ അനുവദിക്കരുതെന്നും തന്നെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി റദ്ദാക്കിയ ഹൈകോടതിവിധിയോട് പ്രതികരിച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പി.ഡി. ശാര്‍ങ്ഗധരന്‍ എഴുതിക്കൊടുത്ത നിയമവിരുദ്ധ ഉത്തരവ് സ്പീക്കര്‍ അംഗീകരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സ്പീക്കറെ കുറ്റപ്പെടുത്തുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ ആജ്ഞയനുസരിച്ച് നിയമങ്ങളും ചട്ടങ്ങളും തമസ്കരിച്ച സ്പീക്കറുടെ ഗതികേട് ഭയങ്കരമാണ്. എന്നാല്‍, പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്‍െറ പ്രതിനിധിയായ സ്പീക്കറുടെ നടപടി തെറ്റും വളരെ മോശവുമാണ്.
നിയമത്തിന്‍െറ എ.ബി.സി.ഡി അറിയാത്ത കെ.എം. മാണിയുടെ കുടിലബുദ്ധിയില്‍ ഉദിച്ച ചിന്തയും എന്തു വൃത്തികേടിനും കൂട്ടുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലുമാണ് അയോഗ്യനാക്കിയ നീക്കത്തിന് പിന്നില്‍. എന്നാല്‍ സത്യം ജയിച്ചു. സ്പീക്കര്‍ക്ക് ഇത്തരമൊരു ഗതികേട് ഉണ്ടായതില്‍ വേദനിക്കുന്നു. എം.എല്‍.എ എന്ന നിലയില്‍ എല്ലാ ആനുകൂല്യങ്ങളും തിരിച്ചുകിട്ടുന്നതില്‍ സന്തോഷമുണ്ട്. രണ്ടുതവണ എം.എല്‍.എയാകാന്‍ അവസരംനല്‍കിയ കെ.എം. മാണി, ഉമ്മന്‍ ചാണ്ടി, തോമസ് ഉണ്ണിയാടന്‍ എന്നിവരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
