Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവമ്പാടി സീറ്റ് വേണമെന്ന് കേരളാ കോൺഗ്രസ് എം

text_fields
bookmark_border
തിരുവമ്പാടി സീറ്റ് വേണമെന്ന് കേരളാ കോൺഗ്രസ് എം
cancel

തിരുവനന്തപുരം: മുസ് ലിം ലീഗിന്‍റെ സിറ്റിങ് സീറ്റായ തിരുവമ്പാടിയിൽ അവകാശവാദം ഉന്നയിച്ച് കേരളാ കോൺഗ്രസ് എം. വടക്കൻ കേരളത്തിലെ മൂന്ന് സീറ്റുകൾക്ക് പകരമായി തിരുവമ്പാടി സീറ്റ് നൽകണമെന്നാണ് മാണി വിഭാഗം കോൺഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവമ്പാടിക്ക് പകരം തളിപ്പറമ്പ്, ആലത്തൂർ, പേരാമ്പ്ര സീറ്റുകൾ മാണി വിഭാഗം കോൺഗ്രസിന് വിട്ടുനൽകും. കുടിയേറ്റ കർഷകരുള്ള മണ്ഡലത്തിൽ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് മാണി വിഭാഗത്തിന്‍റെ വാദം. സീറ്റ് ലഭിച്ചാൽ പാർട്ടി ഉന്നതാധികാര സമിതിയംഗം പി.ടി ജോസിനെ മത്സരിപ്പിക്കാനാണ് കെ.എം മാണിയുടെ തീരുമാനം.

തിരുവമ്പാടി സീറ്റ് സംബന്ധിച്ച ഉടമ്പടി രേഖ പുറത്തായ വിഷയത്തിൽ കോൺഗ്രസിനും മുസ് ലിം ലീഗിനും ഇടയിൽ അസ്വാരസ്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മാണി വിഭാഗത്തിന്‍റെ കടന്നുവരവ്. കുടിയേറ്റ കർഷകർ ധാരാളമുള്ള തിരുവമ്പാടി ലഭിച്ചാൽ താമരശേരി രൂപതയുടെയും മലയോര വികസന സമിതിയുടെയും പിന്തുണയോടെ പാർട്ടി സ്ഥാനാർഥിയെ വിജയിപ്പിക്കാനാവുമെന്നാണ് മാണിയുടെ വിലയിരുത്തൽ.

 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story