Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുല്ലപ്പെരിയാര്‍: ജലനിരപ്പ് 112.50 അടി

text_fields
bookmark_border
മുല്ലപ്പെരിയാര്‍: ജലനിരപ്പ് 112.50 അടി
cancel

കുമളി: കടുത്ത വേനലിനെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 112.50 അടിയായി താഴ്ന്നു. കഴിഞ്ഞ ഡിസംബര്‍ ഏഴിന് 142 അടിയായിരുന്ന ജലനിരപ്പാണ് 30 അടിയോളം താഴ്ന്ന് 112ലേക്ക് എത്തുന്നത്. വേനല്‍മഴ ലഭിക്കാത്ത സാഹചര്യത്തില്‍ കുടിവെള്ള കാര്‍ഷിക ആവശ്യങ്ങള്‍ക്കാണ് ഇപ്പോള്‍ തമിഴ്നാട്ടിലേക്ക് ജലം ഒഴുക്കുന്നത്. സെക്കന്‍ഡില്‍ 434 ഘനഅടി ജലമാണ് അണക്കെട്ടില്‍നിന്ന് തമിഴ്നാട്ടിലേക്ക് ഒഴുകുന്നത്. ജലനിരപ്പ് താഴ്ന്നഘട്ടത്തില്‍ ബേബി ഡാമിന്‍െറ മുന്‍ഭാഗത്തെ ജലവിതാനം പൂര്‍ണമായും ഇല്ലാതായി. ഇതോടെ ബേബി ഡാമിന് മുന്നിലെ കാലപ്പഴക്കത്താല്‍ നശിച്ച ഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്തി പെയ്ന്‍റിങ് നടത്തുന്ന ജോലികളാണ് പുരോഗമിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story