Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനൂപ് ജേക്കബിനെതിരെ ജോണി നെല്ലൂര്‍

text_fields
bookmark_border
അനൂപ് ജേക്കബിനെതിരെ ജോണി നെല്ലൂര്‍
cancel

മൂവാറ്റുപുഴ: പിറവം നഷ്ടപ്പെടുമോ എന്ന ഭീതി മൂലമാണ് അങ്കമാലി ഉള്‍പ്പെടെ സീറ്റുകളുടെ കാര്യത്തില്‍ അനൂപ് ജേക്കബ് ഉറച്ച നിലപാട് എടുക്കാതിരുന്നതെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു.അനൂപിന്‍െറ പിടിപ്പുകേടിന് പാര്‍ട്ടിക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്നും പിറവത്തിനപ്പുറം ലോകമില്ളെന്ന വിചാരമാണ് അനൂപിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലിയില്‍ ജയസാധ്യതയില്ളെന്ന നിലപാടെടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ പാര്‍ട്ടിക്ക് രണ്ട് സീറ്റുണ്ടായിരുന്നു.

ഇപ്പോള്‍ പിറവം ഒഴികെ ഏതെങ്കിലും സീറ്റുണ്ടോ എന്നറിയില്ല. ചെയര്‍മാന് മത്സരിക്കാന്‍ സീറ്റിന് വേണ്ടിയല്ല താന്‍ ഉറച്ച നിലപാടെടുത്തത്. അത്തരത്തില്‍ പ്രചാരണം നടക്കുന്നുണ്ട്. ഉള്ള സീറ്റ് നഷ്ടപ്പെടുത്തിയാല്‍ പാര്‍ട്ടിക്കാണ് നഷ്ടം.യു.ഡി.എഫിനെ തകര്‍ക്കുന്ന നിലപാട് തങ്ങള്‍ സ്വീകരിക്കില്ളെന്നും ഘടകകക്ഷികളെ വേദനിപ്പിക്കുന്ന നിലപാട് കോണ്‍ഗ്രസ് എടുക്കുമെന്നോ നീതികേട് കാണിക്കുമെന്നോ കരുതുന്നില്ളെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story