പി. ജയരാജന്‍ നുണപരിശോധനക്ക് വിസമ്മതിച്ചു
text_fieldsകണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ നുണപരിശോധനക്ക് വിധേയനാകണമെന്ന സി.ബി.ഐ ആവശ്യം പ്രതിയായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നിരാകരിച്ചു. ജയരാജന്‍െറ മൊഴികള്‍ സംബന്ധിച്ച സംശയത്തെ തുടര്‍ന്നാണ് നുണപരിശോധനക്ക് വിധേയനായി സഹകരിക്കണമെന്ന് ഇന്നലെ ചോദ്യം ചെയ്യലിനിടെ സി.ബി.ഐ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍, താന്‍ സന്നദ്ധനല്ളെന്നും ഇതിനുള്ള ശാരീരിക സ്വാസ്ഥ്യം തനിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. നുണപരിശോധനക്ക് സന്നദ്ധനാണോ എന്ന് ആദ്യം സംഘം ചോദിച്ചപ്പോള്‍, അഭിഭാഷകനുമായി ബന്ധപ്പെട്ട് മറുപടി പറയാമെന്നാണ് ജയരാജന്‍ പറഞ്ഞത്. ഇതത്തേുടര്‍ന്ന് അഭിഭാഷകന്‍ കെ. വിശ്വനുമായി സംസാരിച്ചശേഷം നുണപരിശോധനക്ക് സന്നദ്ധനല്ളെന്ന് അറിയിക്കുകയായിരുന്നു.
നുണപരിശോധനക്ക് വിധേയനാകണമോയെന്ന് ബന്ധപ്പെട്ട വ്യക്തിയാണ് തീരുമാനിക്കേണ്ടത്. ഈ സാഹചര്യത്തില്‍, ശേഖരിച്ച തെളിവുകളും ജയരാജന്‍െറ മൊഴികളും അടിസ്ഥാനപ്പെടുത്തിയുള്ള കൂടുതല്‍ പരിശോധനകളാണ് സി.ബി.ഐയുടെ മുന്നിലുള്ളത്. മൂന്നുദിവസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന ചോദ്യം ചെയ്യലില്‍ സി.ബി.ഐക്ക് കാര്യമായ തെളിവുകളോ മൊഴി വൈരുധ്യങ്ങളോ ലഭിച്ചിട്ടില്ല.
ഓര്‍മയില്ല, അറിയില്ല എന്നിങ്ങനെയായിരുന്നു ജയരാജന്‍െറ മിക്ക മറുപടിയും. പ്രതികളുമായുള്ള ബന്ധങ്ങള്‍ സൂചിപ്പിച്ചപ്പോള്‍, പരിചയമുണ്ടെന്നും എന്നാല്‍ കാര്യമായി ബന്ധപ്പെടാറില്ളെന്നും പറഞ്ഞിരുന്നു.ഫോണ്‍ രേഖകള്‍ കാണിച്ച് ചോദ്യം ചെയ്തപ്പോള്‍, പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പലരും വിളിച്ചിരുന്നുവെന്നായിരുന്നു പ്രതികരണം. ചോദ്യം ചെയ്യാന്‍ ജയരാജനെ ഒരുദിവസം കൂടി പൂര്‍ണമായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഇന്ന് തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
