രണ്ടു തവണ മത്സരിച്ചവര്‍ വേണ്ട –സി.പി.ഐ
text_fieldsതിരുവനന്തപുരം: നിയമസഭയിലേക്ക് രണ്ടുതവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ളെന്ന് സി.പി.ഐ. ഇതു സംബന്ധിച്ച മുന്‍ മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തേണ്ടെന്നും വെള്ളിയാഴ്ച ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.
നേരത്തേ മത്സരിച്ചവരുടെ തവണ നിശ്ചയിച്ചതില്‍ സി.പി.എമ്മില്‍നിന്ന് വ്യത്യസ്ത തീരുമാനമാണ് സി.പി.ഐക്ക്. എപ്പോഴെങ്കിലും രണ്ടു തവണ മത്സരിച്ചവരെ ഒഴിവാക്കാനാണ് സി.പി.ഐ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഇങ്ങനെയുള്ള ആരെങ്കിലും വിജയത്തിന് അനിവാര്യമാണെങ്കില്‍ ഇളവ് നല്‍കണമെന്ന് അതത് ജില്ലാ കൗണ്‍സിലുകള്‍ക്ക് സംസ്ഥാന നിര്‍വാഹക സമിതിയെ അറിയിക്കാം. അന്തിമ തീരുമാനം നിര്‍വാഹക സമിതിയും സംസ്ഥാന കൗണ്‍സിലും കൈക്കൊള്ളും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍.ഡി.എഫില്‍ ആവശ്യപ്പെടാനും തീരുമാനമായി. കൂടുതല്‍ സ്ഥാനാര്‍ഥികളുള്ള ഇടങ്ങളില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രതിനിധ്യം നല്‍കും. സ്ഥാനാര്‍ഥി പട്ടികക്ക് രൂപം നല്‍കാന്‍ ഈമാസം 28ന് നിര്‍വാഹക സമിതിയും 29ന് സംസ്ഥാന കൗണ്‍സിലും ചേരും. നേരത്തേ 19ന് ചേരാനായിരുന്നു നിശ്ചയിച്ചത്. വരുംദിവസങ്ങളില്‍ ജില്ലാ കൗണ്‍സിലുകള്‍ സാധ്യതാ സ്ഥാനാര്‍ഥി പട്ടിക തയാറാക്കാനായി ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
