Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആന്‍റണിയുടെ സമ്പാദ്യം 2.75 ലക്ഷം; കടം 3.23 ലക്ഷം

text_fields
bookmark_border
  • വീരേന്ദ്രകുമാറിന് 51.03 കോടി, സോമപ്രസാദിന് 3,46,150 രൂപ സമ്പാദ്യം
ആന്‍റണിയുടെ സമ്പാദ്യം 2.75 ലക്ഷം; കടം 3.23 ലക്ഷം
cancel

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിക്ക് ആകെ സമ്പാദ്യമായുള്ളത് 2,76,460 രൂപ. ഭാര്യ എലിസബത്തിനുള്ളത് 42,60,000 രൂപയും. രൊക്കം പണമായുള്ളത് 1000 രൂപ. ഭാര്യ എലിസബത്തിന്‍െറ കൈയില്‍ 7000. ജെ.ഡി.യു നേതാവ് എം.പി. വീരേന്ദ്രകുമാറിന് 51.03 കോടി രൂപയുടെ സ്വത്തും ഭാര്യ ഉഷാ വീരേന്ദ്രകുമാറിന് 2.19 കോടി രൂപയുടെയും സ്വത്തുണ്ട്. കൈയില്‍ പണമായുള്ളത് അയ്യായിരം.  സി.പി.എം നേതാവ് അഡ്വ.കെ. സോമപ്രസാദിന്‍െറ ആര്‍ജിതസ്വത്തിന്‍െറ ആകെ മൂല്യം 9,87,109.65 രൂപയും ഭാര്യ എം.ആര്‍. സുജാതയുടെത് 17,08,976 രൂപയും. സോമപ്രസാദിന്‍െറ കൈയില്‍ 4300 രൂപയും ഭാര്യയുടെ  കൈയില്‍ 5500 രൂപയുമുണ്ട്.  രാജ്യസഭയിലേക്ക് മത്സരിക്കാന്‍ സമര്‍പ്പിച്ച പത്രികയിലാണ് സ്വത്തുവിവരം വ്യക്തമാക്കിയത്.

ആന്‍റണിയുടെ സ്വന്തം പേരില്‍ തിരുവനന്തപുരം എസ്.ബി.ഐയില്‍ 53,828 ഡല്‍ഹി എസ്.ബി.ഐയില്‍ 1,21,632ഉം നിക്ഷേപമുണ്ട്. എസ്.ബി.ഐ ഡല്‍ഹി ശാഖയില്‍ ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം വേറെ.  അതേസമയം, അമേരിക്കയിലെ റയോ ക്ളിനിക്കില്‍ ചികിത്സയിനത്തില്‍ 3,23,000 നല്‍കാനുണ്ട്. അതേസമയം, ഭാര്യ എലിസബത്തിന് ഡല്‍ഹി കനറാബാങ്ക് ശാഖയില്‍ 33,887 രൂപയും കനറാബാങ്ക് വഴുതക്കാട് ശാഖയില്‍ 39,156 രൂപയുമുണ്ട്.  24 ലക്ഷം ഡല്‍ഹിയിലും മൂന്നു ലക്ഷം തിരുവനന്തപുരത്തും സ്ഥിരനിക്ഷേപത്തിലിട്ടു. 35,750 രൂപയുടെ മ്യൂചല്‍ഫണ്ട് നിക്ഷേപവും 70,772 രൂപയുടെ എല്‍.ഐ.സി പോളിസിയുമുണ്ട്.  പത്തുലക്ഷം വിപണിവില വരുന്ന 10 സെന്‍റ് ഭൂമി ഇടുക്കിയിലുണ്ട്.തിരുവനന്തപുരം ജഗതി വില്ളേജില്‍ അഞ്ചുസെന്‍റ് പുരയിടവും 1,650 സ്ക്വയര്‍ഫീറ്റ് വീടും എലിസബത്തിന്‍െറ പേരിലാണ്. ഇതിന് 30 ലക്ഷം കമ്പോളവില വരും. 1.5 ലക്ഷം വിലയുള്ള സെക്കന്‍ഡ് ഹാന്‍ഡ് കാര്‍, 25 പവന്‍ സ്വര്‍ണാഭരണം എന്നിവയുമുണ്ട്.

വീരേന്ദ്രകുമാറിന് 1.04 കോടി രൂപയുടെ ബാധ്യതയും ഉണ്ട്. ബാങ്ക് നിക്ഷേപവും ബോണ്ടുമായി 2.89 കോടി രൂപ വരും. ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിപണിവില 48.15 കോടി രൂപ. എന്നാല്‍, ഭാര്യയുടെ പക്കല്‍ 3500 രൂപയും. 25.56 ലക്ഷം രൂപയുടെ ഓഹരികളും സ്വന്തം പേരിലുണ്ട്. ഭാര്യയുടെ പേരില്‍  2012 മോഡല്‍ മഹീന്ദ്ര പിക് അപ് ജീപ്പുണ്ട്. അതിന് 5.41 ലക്ഷം രൂപ വിലവരും. ഒന്നരലക്ഷം രൂപ വിലവരുന്ന വജ്രമോതിരവും 40,000 രൂപ വിലയുള്ള സ്വര്‍ണചെയിനും അരലക്ഷം രൂപ വിലവരുന്ന സ്വര്‍ണ ലോക്കറ്റുമുണ്ട്. ഭാര്യക്ക് ഏഴ് ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ട്.  127 ഏക്കര്‍ കൃഷിഭൂമിയും നാലര ഏക്കര്‍ കാര്‍ഷികേതര ഭൂമിയും സ്വന്തമായുണ്ട്. ഭാര്യയുടെ പേരില്‍ 20 ഏക്കര്‍ കൃഷിഭൂമിയുമുണ്ട്. 1.15 കോടി വിപണിവില വരുന്ന വിവിധ കെട്ടിടങ്ങളും 3.9 കോടിരൂപ വില വരുന്ന വീടും സ്വന്തമായുണ്ട്.

സോമപ്രസാദിന്  3,46,150 രൂപയും ഭാര്യക്ക് 12,88,240 രൂപയും നിക്ഷേപമുണ്ട്. 63,000 രൂപക്ക് വാങ്ങിയ  റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, 4,25,000യുടെ  വാഗണ്‍ ആര്‍, ഭാര്യക്ക് 1,82,000 രൂപയുടെ 70 ഗ്രാം സ്വര്‍ണാഭരണം എന്നിവയാണ് മറ്റ് സമ്പാദ്യങ്ങള്‍. സ്വന്തം പേരില്‍ 11 സെന്‍റ് സ്ഥലവും ഭാര്യയുടെ പേരില്‍ 30 സെന്‍റ് സ്ഥലവുമുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story