പരീക്ഷ കഴിഞ്ഞ് മടങ്ങിയ കായികതാരം ബൈക്കപകടത്തില്‍ മരിച്ചു
text_fieldsതാമരശ്ശേരി: ദേശീയപാത 212ല്‍ സൗത് മലപുറം വളവില്‍ ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ ഉണ്ടായ വാഹനാപകടത്തില്‍ സംസ്ഥാന സ്കൂള്‍ ടെന്നിസ് വോളിബാള്‍ ടീം ക്യാപ്റ്റന്‍ മുഹമ്മദ് യഹിയ (18) മരിച്ചു. കൊടുവള്ളി കെ.എം.ഒ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ളസ് ടു വിദ്യാര്‍ഥിയാണ്. പരീക്ഷ കഴിഞ്ഞ് മടങ്ങവെ യഹിയ സഞ്ചരിച്ച ബൈക്ക് ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തല്‍ക്ഷണം മരിച്ചു.
2012ല്‍ ബാംഗ്ളൂരിലും 2014ല്‍ മഹാരാഷ്ട്രയിലെ ജല്‍ഗോണിലും നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുണ്ട്. 2016 ജനുവരിയില്‍ മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരള ടീമിന്‍െറ ക്യാപ്റ്റനായിരുന്നു. പുതുപ്പാടി സ്പോര്‍ട്സ് അക്കാദമി ജന. ക്യാപ്റ്റനായിരുന്നു. പിതാവ്: അണ്ടോണ പുല്‍പറമ്പില്‍ നാസര്‍. മാതാവ്: സുനീറ. സഹോദരന്‍: മുഹമ്മദ് യഹ്വ (ദുബൈ). മാതൃഭവനമായ പുതുപ്പാടി പള്ളിയാറക്കല്‍ ഒ.കെ.സി മുഹമ്മദ്കുട്ടിയുടെ വീട്ടില്‍നിന്നായിരുന്നു പഠനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.