വാളയാര്‍: ഇന്ന് മുതല്‍ നടത്താനിരുന്ന ലോറി സമരം മാറ്റി
text_fieldsപാലക്കാട്: വാളയാറിലെ ചെക്പോസ്റ്റ് വിഷയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും ലോറി ഉടമ പ്രതിനിധികളുടെയും സംയുക്ത യോഗം മാര്‍ച്ച് അവസാനം വാളയാറില്‍ ചേരും. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ജിജി തോംസണും ലോറി ഉടമ സംഘം ഭാരവാഹികളും തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സംയുക്ത യോഗം വാളയാറില്‍ ചേരാന്‍ തീരുമാനിച്ചത്. ഇതിനെതുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ലോറി സമരം മാറ്റിവെച്ചു. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് ചെയര്മാന് ജി.ആര്. ഷണ്‍മുഖപ്പ, കെ.എം. രവീന്ദ്രന്, എം. നന്ദുകുമാര്‍, അഡീഷനല്‍ സെക്രട്ടറി ഐസക് ഇട്ടി, വാണിജ്യനികുതി വകുപ്പ് അസി. കമീഷണര്‍ പി.എസ്. കിരണ്‍ലാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
