ഒമ്പതുമാസക്കാരിയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വൈകരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഒമ്പതുമാസം പ്രായമുള്ള ആലിയ ഫാത്തിമയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വൈകാതിരിക്കാന്‍ അവയവദാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി. കരള്‍ദാതാവിനെ കണ്ടത്തെിയെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കി നിയമപരമായ അനുമതി സര്‍ക്കാറില്‍നിന്ന് ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്‍െറ ഉത്തരവ്.
ദാതാവിന്‍െറ കരള്‍ കുഞ്ഞിന്‍േറതുമായി ചേരുമോയെന്ന് കണ്ടത്തൊനുള്ള മാച്ചിങ് ടെസ്റ്റ് അനുകൂലമായാല്‍ ശസ്ത്രക്രിയ വൈകരുത്. സര്‍ക്കാറില്‍നിന്ന് ചികിത്സാ സഹായമായി നല്‍കാമെന്ന് അറിയിച്ച തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാനും കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ഭാര്യയും ഭാര്യാപിതാവും ചേര്‍ന്ന് കുഞ്ഞിന് ചികിത്സ നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ചൊവ്വര സ്വദേശിയായ ബഷീര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഹരജി പരിഗണനയിലിരിക്കെ വഴക്ക് മാറി മാതാപിതാക്കള്‍ കുഞ്ഞിനൊപ്പം ഒന്നിച്ച് താമസിക്കാനും ആരംഭിച്ചിട്ടുണ്ട്. രോഗം മൂര്‍ച്ഛിച്ച് ജീവന്‍പോലും അപകടാവസ്ഥയിലായ കുഞ്ഞിനെ തിരുവനന്തപുരം കിങ്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും കരള്‍മാറ്റ ശസ്ത്രക്രിയയക്ക് അടിയന്തര നടപടികള്‍ നടത്താനും കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.
ശസ്ത്രക്രിയക്കാവശ്യമായ തുക കണ്ടത്തൊന്‍ പൂജപ്പുരയിലെ എസ്.ബി.ടിയുടെ ശാഖയില്‍ തുടങ്ങിയ അക്കൗണ്ടില്‍ സര്‍ക്കാറില്‍ നിന്നടക്കമുള്ള പണം നിക്ഷേപിക്കുന്നുമുണ്ട്. ഇതിനിടെയാണ് കരള്‍ദാതാവിനെ കണ്ടത്തെിയത്.
കേസ് വീണ്ടും മാര്‍ച്ച് 17ന് പരിഗണിക്കാന്‍ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
