സരിതയുമായി സംസാരിച്ചിട്ടില്ളെന്ന് ടി.സിദ്ദിഖ് സോളാര്‍ കമീഷനില്‍
text_fieldsകൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനെയോ സരിത എസ്. നായരെയോ താന്‍ നേരില്‍ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ളെന്ന് കോണ്‍ഗ്രസ് നേതാവും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ ടി. സിദ്ദിഖ് സോളാര്‍ കമീഷനില്‍ മൊഴി നല്‍കി.
കമീഷന്‍ ശേഖരിച്ച ഫോണ്‍വിളി രേഖകളില്‍ 2013 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സരിതയുടെ രണ്ട് ഫോണില്‍നിന്ന് തന്‍െറ ഫോണിലേക്ക് വന്നതായി പറയുന്ന ഒമ്പത് കാളുകളും താന്‍ നേരിട്ട് സംസാരിച്ചവയല്ളെന്നും ജസ്റ്റിസ് ജി. ശിവരാജന്‍െറ ചോദ്യത്തിന് മറുപടിയായി സിദ്ദിഖ് വ്യക്തമാക്കി.
രാഷ്ട്രീയ ശില്‍പശാലകളിലും മറ്റ് പൊതുപരിപാടികളിലും സംസാരിക്കാറുള്ള താന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒപ്പമുള്ളവരെ ഫോണ്‍ ഏല്‍പിക്കുകയാണ് പതിവ്.
ഇത്തരം സമയങ്ങളില്‍ വരുന്ന കാളുകള്‍ മറ്റാരെങ്കിലുമാണ് എടുക്കുക. സരിതയുടെ കാളുകള്‍ ഇപ്രകാരം ആരെങ്കിലും എടുത്തതാകാം.
സരിതയുടെ മൊഴി തെറ്റാണെന്നും സിദ്ദിഖ് പറഞ്ഞു. 2013 മാര്‍ച്ച് 11ന് വൈകുന്നേരം 5.46ന് സരിതയുടെ ഫോണില്‍നിന്ന് തന്‍െറ ഫോണിലേക്ക് 95 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സംഭാഷണം നടന്നെന്ന് ഫോണ്‍വിളി രേഖകളില്‍നിന്നാണ് മനസ്സിലായത്.
നേരിട്ട് എടുക്കാന്‍ കഴിയാത്ത കാളുകളില്‍ ഗൗരവവുള്ളത് മാത്രമേ തിരികെ വിളിക്കാറുള്ളതെന്നും ചോദ്യത്തിന് മറുപടിയായി സിദ്ദിഖ് വ്യക്തമാക്കി.
വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമെ മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ മുന്‍ പേഴ്സനല്‍ സ്റ്റാഫ് ടെനി ജോപ്പന്‍െറ ഫോണിലേക്ക് വിളിച്ചിട്ടുള്ളൂ.
മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ഗണ്‍മാന്‍മാരായ രവി, ശ്രീകുമാര്‍, പ്രദീപ്, അശോകന്‍ എന്നിവരുടെ ഫോണുകളിലേക്കാണ് വിളിക്കാറുണ്ടായിരുന്നത്.
സോളാര്‍ ബിസിനസുമായി സഹകരിച്ചിട്ടില്ല. താന്‍ താമസിക്കുന്ന നിയോജക മണ്ഡലത്തില്‍ സോളാര്‍ പദ്ധതിയൊന്നും നടത്തിയതായി അറിയില്ല. വിവാദങ്ങള്‍ ഉണ്ടായശേഷമാണ് ഇക്കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചത്.
സരിതക്ക് രാഷ്ട്രീയനേതാക്കളുമായി ബന്ധമുണ്ടായിരുന്നോയെന്ന് തനിക്കറിയില്ളെന്ന് സിദ്ദിഖ് പറഞ്ഞു.
സോളാര്‍ കേസില്‍ കക്ഷിചേര്‍ന്ന രഘൂത്തമന്‍െറ അഭിഭാഷകന്‍, ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ പ്രതിനിധി, കമീഷനെ സഹായിക്കുന്ന അഡ്വ. സി. ഹരികുമാര്‍ എന്നിവരാണ് സിദ്ദിഖിനെ ക്രോസ് വിസ്താരം നടത്തിയത്. സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദ്യങ്ങള്‍ ചോദിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
