നിയമസഭ സീറ്റ്: കുത്തകവത്കരണം അവസാനിപ്പിക്കണം: കെ.എസ്.യു
text_fieldsകോട്ടയം: കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സീറ്റുകളുടെ കാര്യത്തില്‍ കുത്തകവത്കരണം അവസാനിപ്പിക്കണമെന്ന് കെ.എസ്.യു. അനിവാര്യരായിട്ടുളളവര്‍ ഒഴികെ നിയമസഭയിലേക്ക് നാലു തവണ വിജയിച്ചവരെ മാറ്റിനിര്‍ത്താന്‍ കെ.പി.സി.സി നേതൃത്വം തയാറാകണമെന്നും കെ.എസ്.യു സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
ചിലര്‍ ചില സീറ്റുകള്‍ കുത്തകയാക്കി െവച്ചിരിക്കുകയാണ്. ഈ കുത്തകവത്കരണം അവസാനിപ്പിക്കണം. സിറ്റിങ് എം.എല്‍.എമാര്‍ അവരുടെ മണ്ഡലത്തില്‍ ഏകാധിപതികളാകുന്ന രീതിക്ക് മാറ്റം വന്നേ തീരൂ. തുടര്‍ച്ചയായി ജയിച്ചവരില്‍ അവശ്യം വേണ്ടവരെ ഒഴിച്ച് ബാക്കിയുള്ളവരെ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് നിയോഗിക്കണം. പാര്‍ലമെന്‍ററി രംഗത്ത് നിന്ന് പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് നേതാക്കളെ ചുമതലപ്പെടുത്തിയ കാമരാജ് മോഡല്‍ നടപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങളിൽ ഘടകകക്ഷികൾ നടത്തുന്ന വിലപേശല്‍ അവസാനിപ്പിക്കണമെന്നും പ്രമേയം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
