പള്ളിമേടയില്‍ പീഡനം: വികാരിയടക്കം ആറുപേര്‍ക്കെതിരെ കുറ്റപത്രം
text_fields
കൊച്ചി: ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ വികാരിയടക്കം ആറുപേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ് മാതാ പള്ളി വികാരിയായിരുന്ന, തൃശൂര്‍ പൂമംഗലം അരിപ്പാലം പതിശേരിയില്‍ ഫാ. എഡ്വിന്‍ ഫിഗറസ്(45), ഇയാളുടെ സഹോദരന്മാരായ സില്‍വസ്റ്റര്‍ ഫിഗറസ്(58), സ്റ്റാന്‍ലി ഫിഗറസ്(54), സഹോദരപുത്രന്‍ ബെഞ്ചാരിന്‍ ഫിഗറസ് (22), ഇയാളുടെ ബന്ധു എളങ്കുന്നപ്പുഴ സ്വദേശി ക്ളാരന്‍സ് ഡിക്കോത്ത് (62), പുത്തന്‍വേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ മാള കളരിക്കല്‍വീട്ടില്‍ ഡോ. അജിത എന്നിവര്‍ക്കെതിരെയാണ് വടക്കേക്കര പൊലീസ്, എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി(കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) മുമ്പാകെ കുറ്റപത്രം നല്‍കിയത്.
വിശ്വാസികള്‍ക്ക് വൈദികരോടുള്ള ആദരവും ബഹുമാനവും മുതലെടുത്ത ഒന്നാംപ്രതി ഫാ. എഡ്വിന്‍ ഫിഗറസ് മൂന്നുവര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പൊലീസിന്‍െറ കണ്ടത്തെല്‍. ഇയാള്‍ക്കെതിരെ പീഡനം, അന്യായമായി തടഞ്ഞുവെക്കല്‍, പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. മറ്റ് പ്രതികള്‍ക്കെതിരെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും ഡോക്ടര്‍ക്കെതിരെ പോക്സോ ആക്ട് പ്രകാരം, സംഭവം അറിഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തതിനുമാണ് കുറ്റപത്രം നല്‍കിയത്. സംഭവശേഷം ഡോ. അജിത പെണ്‍കുട്ടിയെ ചികിത്സിച്ചെങ്കിലും പീഡനത്തിനിരയായ വിവരം മറച്ചുവെച്ചതായാണ് ആരോപണം.
കഴിഞ്ഞ ഏപ്രിലിലാണ് ഒന്നാംപ്രതി ഫാ. എഡ്വിന്‍ ഫിഗറസ് പള്ളിമേടയിലത്തെിയ 14കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായ വിവരം പുറത്തുവന്നത്. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പുത്തന്‍വേലിക്കര പൊലീസ് ഫാ. എഡ്വിന്‍ ഫിഗറസിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിന്‍െറ തുടക്കത്തില്‍ തന്നെ വികാരി യു.എ.ഇയിലേക്ക് കടന്നു. തിരിച്ചത്തെിയശേഷം ഇയാള്‍ ഡിവൈ.എസ്.പി ഓഫിസില്‍ കീഴടങ്ങുകയായിരുന്നു. പ്രതിയുടെ ജുഡീഷ്യല്‍ കസ്റ്റഡി 90 ദിവസം തികയാനിരിക്കെയാണ് അന്വേഷണം നടത്തിയ വടക്കേക്കര സി.ഐ വിശാല്‍ ജോണ്‍സന്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് മുമ്പാകെ കുറ്റപത്രം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
