രാജ്യസഭാ തര്‍ക്കം പരിഹരിക്കാന്‍ സി.പി.എം–സി.പി.ഐ ചര്‍ച്ച ഇന്ന്
text_fields
തിരുവനന്തപുരം: എല്‍.ഡി.എഫിന് വിജയിക്കാന്‍ കഴിയുന്ന ഏക രാജ്യസഭാ സീറ്റ് വിഷയത്തില്‍ സമവായത്തില്‍ എത്താന്‍ സി.പി.എം-സി.പി.ഐ ഉഭയകക്ഷി ചര്‍ച്ച ബുധനാഴ്ച. സീറ്റ് പങ്കുവെക്കല്‍ ചര്‍ച്ചക്കും പുതുതായി മുന്നണിയുമായി സഹകരിക്കാനത്തെിയ കക്ഷികളുടെ കാര്യത്തില്‍ ധാരണയിലത്തൊനും എല്‍.ഡി.എഫ് സംസ്ഥാന സമിതി വ്യാഴാഴ്ചയും ചേരും.
കഴിഞ്ഞ രണ്ടു പ്രാവശ്യവും തങ്ങളുടെ അംഗങ്ങള്‍ ഒഴിഞ്ഞപ്പോള്‍ സി.പി.എമ്മിനാണ് സീറ്റ് നല്‍കിയത് എന്നതിനാല്‍ ഇത്തവണ സീറ്റ് കിട്ടിയേ തീരൂ എന്ന നിലപാടിലാണ് സി.പി.ഐ. ബിനോയ് വിശ്വത്തെ രാജ്യസഭയില്‍ എത്തിക്കാനുള്ള ആലോചനയിലാണ് അവര്‍.
എന്നാല്‍, ആര്‍.എസ്.പി നിരസിച്ച സീറ്റ് മുമ്പ് സി.പി.ഐക്ക് നല്‍കിയെന്ന വാദമാണ് സി.പി.എമ്മിന്. കെ. സോമപ്രസാദിനെയാണ് സി.പി.എം സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിക്കുന്നത്. ഇരുപാര്‍ട്ടിയും തമ്മില്‍ സമവായത്തില്‍ എത്തിയില്ളെങ്കില്‍ എല്‍.ഡി.എഫിലെ സീറ്റ് ചര്‍ച്ചയും അവതാളത്തിലാവും. പ്രകടനപത്രിക തയാറാക്കല്‍, സീറ്റ് പങ്കുവെക്കല്‍, വെച്ചുമാറല്‍, കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം, പി.സി. ജോര്‍ജ്, കേരള കോണ്‍ഗ്രസ് (ബി) എന്നിവരോട് സ്വീകരിക്കേണ്ട നിലപാട് തുടങ്ങിയ വിഷയങ്ങള്‍ എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചയാവും.സി.പി.ഐക്ക് മാത്രമായിരിക്കും സീറ്റ് വര്‍ധനക്കുള്ള സാധ്യത. ഐ.എന്‍.എല്‍ പോലുള്ള പാര്‍ട്ടികള്‍ വര്‍ഷങ്ങളായി മുന്നണിയുടെ പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ്.
അതിനാല്‍ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തെ ഘടകകക്ഷിയാക്കാനുള്ള നീക്കം മറ്റുള്ളവരില്‍നിന്ന് എതിര്‍പ്പ് വിളിച്ചുവരുത്തും. വി.എസ്. അച്യുതാനന്ദനും കാനം രാജേന്ദ്രനും ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തെ ഉടനെ മുന്നണിയില്‍ എടുക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
