Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കര്‍ദിനാള്‍ ക്ലീമിസ് സി.ബി.സി.ഐ പ്രസിഡന്‍റ്

text_fields
bookmark_border
കര്‍ദിനാള്‍ ക്ലീമിസ്  സി.ബി.സി.ഐ പ്രസിഡന്‍റ്
cancel

തിരുവനന്തപുരം: ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍െറ പ്രസിഡന്‍റായി മലങ്കര കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരുവിലെ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ ഒരാഴ്ചയായി നടന്ന ദൈ്വവാര്‍ഷിക സമ്മേളനത്തിലാണ് മാര്‍ ക്ളീമിസ് കാതോലിക്കാബാവയെ അടുത്ത രണ്ടുവര്‍ഷത്തേക്ക് തെരഞ്ഞെടുത്തത്. ഇപ്പോള്‍ കേരള കത്തോലിക്കാ മെത്രാന്‍ സംഘം (കെ.സി.ബി.സി)യുടെ പ്രസിഡന്‍റാണ് അദ്ദേഹം.2001 ആഗസ്റ്റ് 15ന് മെത്രാന്‍ സ്ഥാനത്തേക്കുയര്‍ത്തപ്പെട്ട മാര്‍ ക്ളീമിസ് ബാവയെ 2007 ഫെബ്രുവരി 10നാണ് മലങ്കര കത്തോലിക്കാസഭയുടെ എപ്പിസ്കോപ്പല്‍ സിനഡ് സഭയുടെ രണ്ടാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്-കതോലിക്കോസായി തെരഞ്ഞെടുത്തത്. 2012 നവംബര്‍ 24ന് ബാവായെ കര്‍ദിനാള്‍ സംഘത്തിലേക്ക് നാമനിര്‍ദേശം ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story