പ്രതിസന്ധി ഘട്ടത്തില്‍ പ്രവാസി മന്ത്രാലയം നിര്‍ത്തിയത് ഖേദകരം –എ.കെ. ആന്‍റണി
text_fieldsന്യൂഡല്‍ഹി: പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തിയ നടപടി പുന$പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി. ബ്ളേഡ് കമ്പനിക്കാരെപ്പോലെ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളെ നിലക്കുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസിന്‍െറ പാര്‍ലമെന്‍റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസംസ്കൃത എണ്ണവിലയിടിവ് ഗള്‍ഫ് മേഖലയിലാകെ കടുത്ത ആശങ്കയുണ്ടാക്കുന്നു. പുതിയ തൊഴിലവസരമുണ്ടാകുന്നില്ല. തൊഴിലുകള്‍ വെട്ടിക്കുറക്കുന്നു. പ്രവാസി പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കേണ്ട ഇത്തരമൊരു ഘട്ടത്തിലാണ് പ്രവാസി മന്ത്രാലയംതന്നെ ഇല്ലാതായതെന്ന് ആന്‍റണി പറഞ്ഞു. വിശദപഠനത്തിനു ശേഷമാണ് പ്രത്യേക മന്ത്രാലയം രൂപവത്കരിച്ചത്. മന്ത്രാലയം പുന$സ്ഥാപിച്ച് പ്രവാസികളുടെ ആഗ്രഹം നടപ്പാക്കണമെന്ന് ആന്‍റണി ആവശ്യപ്പെട്ടു.
ബ്ളേഡ് കമ്പനിക്കാരെപ്പോലെ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ കേന്ദ്രം ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം പാര്‍ലമെന്‍റില്‍ ഉന്നയിച്ചിട്ടുണ്ടെന്നും ആന്‍റണി പറഞ്ഞു. പ്രവാസിക്ഷേമ, പുനരധിവാസ കാര്യങ്ങള്‍ക്ക് യു.ഡി.എഫ് പ്രകടന പത്രിക പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍ പറഞ്ഞു.
എം.പിമാരായ കെ.സി. വേണുഗോപാല്‍, ആന്‍േറാ ആന്‍റണി, പി.സി. ചാക്കോ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്‍, പി.എം. സുരേഷ് ബാബു, സതീശന്‍ പാച്ചേനി, സജീവ് ജോസഫ്, സെക്രട്ടറിമാരായ മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, വി.വി. പ്രകാശ്, ജയ് മോഹന്‍, സക്കീര്‍ ഹുസൈന്‍, ജെയ്സണ്‍ ജോസഫ്, നിര്‍വാഹക സമിതി അംഗം മാത്യു കുഴല്‍നാടന്‍, ഡി.പി.സി.സി ജനറല്‍ സെക്രട്ടറി കെ.എന്‍. ജയരാജ്, ഒ.ഐ.സി.സി ഗ്ളോബല്‍ സെക്രട്ടറി ഷെരീഫ് കുഞ്ഞി, വക്താവ് മന്‍സൂര്‍ പള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. സി.ആര്‍.ജി. നായര്‍ (യു.എ.ഇ), വൈ.എ. റഹീം (ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ്), പി.എം. നജീവ് (കെ.എസ്.എ), രാജു കല്ലുംപുറം (ബഹ്റൈന്‍), കെ.കെ. ഉസ്മാന്‍ (ഖത്തര്‍), സിദ്ദീഖ് ഹസന്‍ (ഒമാന്‍), വര്‍ഗീസ് പുതുക്കുളങ്ങര (കുവൈത്ത്), ലക്സണ്‍ കല്ലുമാടിക്കല്‍ (യു.കെ.), ജിന്‍സണ്‍ (ജര്‍മനി), ഐസക് തോമസ് (പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ്) എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
