തിരുവമ്പാടി സീറ്റിന്‍െറ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല: മുസ് ലിംലീഗ്
text_fieldsതിരുവനന്തപുരം: തിരുവമ്പാടി സീറ്റിന്‍െറ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ളെന്ന് മുസ്ലിംലീഗ് നേതൃത്വം. യു.ഡി.എഫ് നേതൃത്വവുമായി കൂടിയാലോചിച്ച് സ്ഥാനാര്‍ഥി പ്രഖ്യാപനംവരെ നടത്തിയ സാഹചര്യത്തില്‍ തിരുവമ്പാടിയില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ളെന്ന് ലീഗ് നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെ അറിയിച്ചു. പരസ്പരം വെച്ചുമാറേണ്ട സീറ്റുകളെ സംബന്ധിച്ചും സുധീരനുമായി ആശയവിനിമയം നടത്തി.
ലീഗ് നേതാക്കളായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ് എന്നിവരാണ് ഇന്ദിരഭവനിലത്തെി നേതാക്കളുമായി ആശയവിനിമയം നടത്തിയത്. തിരുവമ്പാടിയുമായി ബന്ധപ്പെട്ട് ലീഗും താമരശ്ശേരി രൂപതയും തമ്മില്‍ തര്‍ക്കം ഉടലെടുത്ത സാഹചര്യത്തില്‍ സീറ്റ് വിട്ടുകിട്ടണമെന്ന ആഗ്രഹം കോണ്‍ഗ്രസിനുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വഴങ്ങാന്‍ ലീഗ് തയാറല്ല.
കഴിഞ്ഞതവണ വിജയിച്ച 20 സീറ്റ് ഒഴികെ പാര്‍ട്ടിയുടെ കൈവശമുള്ള നാലെണ്ണം ആവശ്യമെങ്കില്‍ വെച്ചുമാറാന്‍ തയാറാണെന്നാണ് ലീഗ് നേതാക്കള്‍ യു.ഡി.എഫ് യോഗത്തില്‍ സമ്മതിച്ചത്. എന്നാല്‍, കഴിഞ്ഞതവണ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിച്ച ഇരവിപുരം, ഗുരുവായൂര്‍ മണ്ഡലങ്ങള്‍ വിട്ടുകൊടുക്കുന്നതിനോട് അതത് ജില്ലാ കമ്മിറ്റികള്‍ക്ക് യോജിപ്പില്ല. അതേസമയം ഗുണകരമാകുമെന്ന് ഇരുകക്ഷികള്‍ക്കും ബോധ്യമുള്ളപക്ഷം കഴിഞ്ഞതവണ പാര്‍ട്ടി പരാജയപ്പെട്ട നാല് സീറ്റും മുന്നണിയിലെ ഏത് കക്ഷിയുമായും വെച്ചുമാറാന്‍ ലീഗ് നേതൃത്വം തയാറാണ്. അങ്ങനെയുണ്ടാകുന്നില്ളെങ്കില്‍ സീറ്റ് വെച്ചുമാറ്റം വേണ്ടെന്നുവെച്ച് കഴിഞ്ഞതവണ പാര്‍ട്ടി പരാജയപ്പെട്ട മണ്ഡലങ്ങളിലും മത്സരിക്കും. അങ്ങനെ സംഭവിച്ചാല്‍ ഇരവിപുരം സീറ്റിന്‍െറ പേരില്‍ പുതിയ തര്‍ക്കം മുന്നണിയില്‍ രൂപപ്പെടും. ലീഗിനെ തോല്‍പിച്ച് ആര്‍.എസ്.പിയിലെ എ.എ. അസീസ് ആണ് കഴിഞ്ഞതവണ ഇരവിപുരത്ത് വിജയിച്ചത്.
ആര്‍.എസ്.പി ഇപ്പോള്‍ യു.ഡി.എഫില്‍ ആണ്. ഇന്നലെ സുധീരനുമായി നടന്ന കൂടിക്കാഴ്ചയില്‍ ഇരവിപുരത്തിന് പകരം കായംകുളം അല്ളെങ്കില്‍ കരുനാഗപ്പള്ളി സീറ്റ് നല്‍കണമെന്നാണ് ലീഗ് നേതാക്കള്‍ മുന്നോട്ടുവെച്ചതെന്ന് അറിയുന്നു. എന്നാല്‍, ചടയമംഗലം വിട്ടുതരാമെന്നാണ് സുധീരന്‍ അറിയിച്ചതെങ്കിലും ഇക്കാര്യത്തില്‍ ധാരണയായിട്ടില്ല. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സാന്നിധ്യത്തില്‍ വിഷയം വീണ്ടും ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് നേതാക്കള്‍ പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
