Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവരാവകാശ മറുപടിക്ക്...

വിവരാവകാശ മറുപടിക്ക് രണ്ടു രൂപ അധികം വാങ്ങിയ എസ്.ഐക്ക് പിഴ 3000 രൂപ

text_fields
bookmark_border
വിവരാവകാശ മറുപടിക്ക് രണ്ടു രൂപ അധികം വാങ്ങിയ  എസ്.ഐക്ക് പിഴ 3000 രൂപ
cancel

പത്തനംതിട്ട: 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ചു നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് വിവരം നല്‍കുന്നതിന് അപേക്ഷകനില്‍നിന്ന് രണ്ടു രൂപ ഈടാക്കിയ വിവരാവകാശ ഉദ്യോഗസ്ഥന് 3000 രൂപ പിഴ ശിക്ഷിച്ച് മുഖ്യ വിവരാവകാശ കമീഷന്‍െറ ഉത്തരവ്. അപേക്ഷകനായ കോട്ടയം ക്രൈംബ്രാഞ്ച് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ പത്തനംതിട്ട ചെന്നീര്‍ക്കര വൈശാഖ് വീട്ടില്‍ മധു ബാബുവിന്‍െറ പരാതിയെ തുടര്‍ന്നാണ് വിധി. വയനാട് മേപ്പാടി പൊലീസ് സ്റ്റേഷനിലെ മുന്‍ സബ് ഇന്‍സ്പെക്ടറും ഇപ്പോള്‍ സുല്‍ത്താന്‍ബത്തേരി സബ് ഇന്‍സ്പെക്ടറുമായ സി.എ. മുഹമ്മദിനാണ് പിഴ ചുമത്തി വിവരാവകാശ കമീഷന്‍ ഉത്തരവിട്ടത്.
പത്തനംതിട്ട ബാറിലെ അഭിഭാഷകനായ പ്രശാന്ത് വി. കുറുപ്പിന്‍െറ പേരില്‍ ഏതെങ്കിലും ക്രിമിനല്‍ കേസ് ഉണ്ടോ എന്നാരാഞ്ഞ് മധു ബാബു വിവരാവകാശ നിയമം 6 (3) പ്രകാരം 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷ നല്‍കിയിരുന്നു. വിവരം നല്‍കുന്നതിന് രണ്ടു രൂപ ഫീസ് അടക്കണമെന്ന് കാണിച്ച് മേപ്പാടി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ മറുപടി കത്ത് നല്‍കിയിരുന്നു. രണ്ടു രൂപ ഫീസടച്ചു രസീത് നല്‍കിയപ്പോള്‍ പ്രശാന്ത് വി. കുറുപ്പിന്‍െറ പേരില്‍ കേസില്ളെന്ന് കാണിച്ച്  എസ്.ഐ മറുപടി നല്‍കിയിരുന്നു.

ഇതേതുടര്‍ന്ന് മധു ബാബു വിവരാവകാശ കമീഷന് പരാതി നല്‍കി. അകാരണമായി തുക ഈടാക്കിയ വിവരാവകാശ ഉദ്യോഗസ്ഥനോട് കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മധു ബാബുവിന് രണ്ടു രൂപ അടക്കണമെന്നു കാണിച്ച് കത്ത് നല്‍കിയത് താനല്ല ഓഫിസിലെ റൈറ്ററാണെന്നാണ് അദ്ദേഹം നല്‍കിയ മറുപടി. ഏതെങ്കിലും ഫയലിന്‍െറയോ രജിസ്റ്ററിന്‍െറയോ മറ്റോ പകര്‍പ്പ് തയാറാക്കി നല്‍കുമ്പോള്‍ ഓരോ പേജിനും രണ്ടു രൂപ എന്ന നിരക്കിലാണ് പകര്‍പ്പ് ഫീസ്. കേസുകള്‍ നിലവില്‍ ഇല്ളെന്ന വിവരം അപേക്ഷകനെ അറിയിക്കാന്‍ രണ്ടു രൂപ വാങ്ങിയ നടപടി, സ്റ്റേഷന്‍ റൈറ്റര്‍ എന്ന ഉദ്യോഗസ്ഥനെക്കൊണ്ട് വിവരാവകാശ അപേക്ഷക്ക് മറുപടി അയച്ചത്, തെറ്റായ തീയതി രേഖപ്പെടുത്തിയത് ഇതെല്ലാം  കൃത്യവിലോപമാണെന്ന് കമീഷന്‍ വിലയിരുത്തി. തുടര്‍ന്നാണ് 3,000 രൂപ പിഴ ചുമത്തിയത്.

പിഴത്തുക എസ്.ഐ ഉത്തരവ് കിട്ടി 30 ദിവസത്തിനകം ഒടുക്കണമെന്നും പിഴ ഒടുക്കാന്‍ തയാറാകുന്നില്ളെങ്കില്‍ അദ്ദേഹത്തിന്‍െറ സ്ഥാവര ജംഗമവസ്തുക്കള്‍ ജപ്തി ചെയ്ത് പിഴത്തുക ഈടാക്കണമെന്നും വയനാട് ജില്ലാ പൊലീസ് ചീഫിന് നിര്‍ദേശം നല്‍കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala police
Next Story