Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. ജയരാജനെ പൂര്‍ണമായി കസ്റ്റഡിയില്‍ കിട്ടാന്‍ റിവ്യൂ ഹരജി നല്‍കാന്‍ സി.ബി.ഐ നീക്കം

text_fields
bookmark_border
പി. ജയരാജനെ പൂര്‍ണമായി കസ്റ്റഡിയില്‍ കിട്ടാന്‍ റിവ്യൂ ഹരജി നല്‍കാന്‍ സി.ബി.ഐ നീക്കം
cancel

തലശ്ശേരി :  കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ പി. ജയരാജനെ പൂര്‍ണമായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യമുന്നയിച്ച് റിവ്യൂ ഹരജി നല്‍കാനാണ് സി.ബി.ഐ നീക്കം. ഇതുസംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. മെഡിക്കല്‍ ബോര്‍ഡ് യോഗം നടക്കുന്നതിനാല്‍ ഫെബ്രുവരി 17ന് ആദ്യഹരജി പിന്‍വലിച്ചെങ്കിലും മണിക്കൂറുകള്‍ക്കകമാണ് രണ്ടാമത്തെ ഹരജി സമര്‍പ്പിച്ചത്. തുടര്‍ന്ന് വിവിധ ദിവസങ്ങളിലായി വാദം നടന്നശേഷം വിധിപറയാനായി മാറ്റിവെക്കുകയായിരുന്നു. ജനുവരി 21ന് പ്രതിചേര്‍ക്കപ്പെട്ട ജയരാജന്‍ ഫെബ്രുവരി 12നാണ് ചികിത്സയില്‍ കഴിഞ്ഞ പരിയാരം സഹകരണ ഹൃദയാലയയില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങി കോടതിയില്‍ കീഴടങ്ങിയത്.
തുടര്‍ന്ന് മാര്‍ച്ച് 11വരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. 2014 സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. ഇതില്‍ 19 പേര്‍ക്കെതിരെ ഒന്നാംഘട്ട കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story