ജീവനെടുത്തത് വിഷമദ്യമെന്ന് സംശയം
text_fieldsകൊച്ചി: കരളിന്‍െറ പ്രതിരോധശേഷി തീര്‍ത്തും നഷ്ടമായ ഘട്ടത്തില്‍ വീണ്ടും മദ്യപിച്ചതാണ് കലാഭവന്‍ മണിയെ പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് ഉദരരോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അമിത മദ്യപാനമാണെങ്കിലും വിഷമദ്യമാണെങ്കിലും മരണത്തില്‍ കുറഞ്ഞൊന്നും സംഭവിക്കുമായിരുന്നില്ളെന്നും അവര്‍ പറയുന്നു. അത്രയും ഗുരുതരമായിരുന്നു മണിയുടെ അവസ്ഥ. വീടിനടുത്ത് ചാലക്കുടി പുഴയോരത്ത് കെട്ടിയുണ്ടാക്കിയ ‘പാടി’യില്‍ താമസിച്ചുവരുകയായിരുന്ന മണി മിക്ക ദിവസങ്ങളിലും മദ്യപിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
‘പാടി’യില്‍നിന്ന് നിരവധി മദ്യക്കുപ്പികള്‍ കണ്ടെടുക്കുകയും ചെയ്തു. ചികിത്സ തുടങ്ങിയതോടെ ഇടക്കാലത്ത് മണി മദ്യപാനം നിര്‍ത്തിയിരുന്നത്രേ. മീഥൈല്‍ ആല്‍ക്കഹോള്‍ ചേര്‍ത്ത് മണി മദ്യപിക്കുകയായിരുന്നെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ലഹരി കൂട്ടുന്നതിന് മീതൈല്‍ ആല്‍ക്കഹോള്‍ ചേര്‍ക്കുമ്പോള്‍ അത് വിഷമദ്യമാവും. ശനിയാഴ്ച അബോധാവസ്ഥയില്‍ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച മണിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ മെഥനോള്‍ അകത്ത് ചെന്നതായി സ്ഥിരീകരിച്ചിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ ആധികാരികതക്കായി രാസപരിശോധനാഫലം കാത്തിരിക്കുകയാണ് ഫോറന്‍സിക്ക് വിദഗ്ധര്‍.
ലിവര്‍ സിറോസിസിന്‍െറ അവസാന ഘട്ടത്തില്‍ മണി എത്തിച്ചേര്‍ന്നിരുന്നു. മെഡിക്കല്‍ സാങ്കേതിക ഭാഷയില്‍ അസൈറ്റിസ് എന്ന് പറയുന്ന, വയറ്റില്‍ വെള്ളം നിറയുന്ന ഘട്ടത്തില്‍ ഈ നടന്‍ എത്തിക്കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ വെളിപ്പെടുത്തി. പൊതുവെ കരള്‍ രോഗികള്‍ക്ക് മദ്യവും മാംസാദി ആഹാരങ്ങളും തൊട്ടുതീണ്ടാന്‍ പാടില്ല. എന്നാല്‍, രോഗത്തിന്‍െറ അവസാന ഘട്ടത്തിലും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ മണി അവഗണിച്ചു എന്നുവേണം കരുതാന്‍. ‘പാടി’യില്‍ ചോര ഛര്‍ദിച്ച് അവശനായാണ് മണിയെ ചാലക്കുടി ആശുപത്രിയില്‍ എത്തിച്ചത്. അവിടെനിന്ന് അമൃതയിലത്തെിയപ്പോഴേക്കും അബോധാവസ്ഥയിലായി.
കരളിന്‍െറ പ്രതിരോധ ശക്തി തീര്‍ത്തും നഷ്ടപ്പെട്ടതിനാല്‍ വൃക്കയുടെയും തലച്ചോറിന്‍െറയും ശ്വാസകോശത്തിന്‍െറയും പ്രവര്‍ത്തനം അവതാളത്തിലായി. സ്വാഭാവികമായി കാര്‍ഡിയാക് അറസ്റ്റുമുണ്ടായി. അതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്. അതിനിടെ വളരെ സൂക്ഷിച്ച് മുന്നോട്ടു പോയാല്‍മതിയെന്ന തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഫോറന്‍സിക് പരിശോധനഫലം വരെ കാത്തിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.
മണി കഴിച്ചത് വിഷമദ്യമാണോ അല്ലയോ എന്നതിന് അതിനുശേഷമെ ഒൗദ്യോഗിക സ്ഥിരീകരണമുണ്ടാവൂ. സാധാരണ നടപടിയില്‍നിന്ന് വ്യത്യസ്തമായി മറ്റ് ആന്തരികാവയവ ഭാഗങ്ങള്‍ക്കുപുറമെ മണിയുടെ കരളിന്‍െറ ഭാഗവും മറ്റും രാസ പരിശോധനക്കായി എടുത്തിട്ടുണ്ട്. എന്നാല്‍, മീഥൈല്‍ ആല്‍ക്കഹോള്‍ മദ്യത്തില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് എവിടെ നിന്ന് കിട്ടി എന്ന അന്വേഷണവും ഉദ്യോഗസ്ഥര്‍ നടത്തും.
മണിയുടെ ഒൗട്ട്ഹൗസ് പൊലീസ് സീല്‍ ചെയ്തു
കലാഭവന്‍ മണിയുടെ വീടിന്‍െറ ഒൗട്ട്ഹൗസ് പൊലീസ് സീല്‍ ചെയ്തു. മണിയുടെ മരണത്തെ സംബന്ധിച്ച അന്വേഷണത്തിന് തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനാണിത്. രാവിലെ എട്ട് മണിയോടെ ഫോറന്‍സിക് വിദഗ്ധ പ്രൈമ ചന്ദ്രന്‍െറ നേതൃത്വത്തിലത്തെിയ ഫോറന്‍സിക് സംഘം ഇവിടം പരിശോധിച്ചിരുന്നു. മണിയുടെ ആന്തരികാവയവത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്‍െറ സാന്നിധ്യം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് എക്സൈസ് സംഘവും സ്ഥലത്തത്തെി പരിശോധിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണത്തില്‍ അസ്വാഭാവികത ഉണ്ടോ എന്ന് വ്യക്തമാകൂ. ചാലക്കുടി പൊലീസ് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍െറ മൊഴിയെടുത്തു. മണിയോടൊപ്പം ഒൗട്ട്ഹൗസില്‍ ഉണ്ടായ ഏതാനും പേരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. മണിയുടെ ചാലക്കുടി ചേനത്തുനാട്ടിലെ വീടിന്‍െറ അല്‍പം അകലെയായിട്ടാണ് പാഡി എന്ന് വിശേഷിപ്പിക്കുന്ന ഒൗട്ട്ഹൗസ്.
ചാലക്കുടിപ്പുഴയോരത്ത് ജാതിത്തോട്ടത്തില്‍ സുഹൃത്തുക്കളോടൊത്ത് ഒത്തുചേരാനാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. ഒഴിവുസമയം മണി ഇവിടെയാണ് ചെലവഴിക്കുക. പാചകക്കാരനെവെച്ച് ഭക്ഷണം പാചകം ചെയ്യുന്നതും ഇവിടെയായിരുന്നു. ഏതാനും ദിവസമായി മണി രാത്രിയും പകലും ഇവിടത്തെന്നെയാണ് ചെലവഴിച്ചിരുന്നത്. ധാരാളം പേര്‍ ഇവിടെ വരാറുണ്ടെങ്കിലും പ്രധാനമായും മൂന്നുപേരെ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. മരണത്തിന് മുമ്പ് മണി സുഹൃത്തുക്കളുമൊത്ത് മദ്യപിച്ചതായി പൊലീസിന് വിവരമുണ്ട്. ഇവിടെവെച്ച് രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്നാണ് മണിയെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മണിയെ അപായപ്പെടുത്താന്‍ ആരെങ്കിലും മദ്യത്തില്‍ വിഷം കലര്‍ത്താനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. മണി സ്വയം അപായപ്പെടുത്താനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
