ഒരു നോക്കുകാണാന്‍ നാട് ഒഴുകിയെത്തി
text_fieldsതൃശൂര്‍/ചാലക്കുടി/മുളങ്കുന്നത്തുകാവ്: നടന്‍ കലാഭവന്‍ മണിക്ക് അന്തിമോപചാരമര്‍പ്പിക്കാനത്തെിയത് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ നീണ്ട നിര. മെഡിക്കല്‍ കോളജ് ആശുപത്രിയിലും സംഗീത നാടക അക്കാദമി ഹാളിലും ചാലക്കുടി മുനിസിപ്പല്‍ ഹാളിലും മണിയുടെ വീട്ടിലുമായി ജീവിതത്തിന്‍െറ നാനാതുറകളിലുള്ളവരാണ് എത്തിച്ചേര്‍ന്നത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ നടന്മാരായ മുകേഷ്, ഇടവേള ബാബു, സാദിഖ്, ഇര്‍ഷാദ്, പി.കെ.ബിജു എം.പി, എം.എല്‍.എമാരായ ഇ.പി.ജയരാജന്‍, കെ.രാധാകൃഷ്ണന്‍, പി.എ.മാധവന്‍, വി.എസ് സുനില്‍കുമാര്‍, മേയര്‍ അജിത ജയരാജന്‍, സി.പി.എം ജില്ലാ സെക്രട്ടറി എ.സി മൊയ്തീന്‍, വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്‍റ് ബിന്നി ഇമ്മട്ടി, വടക്കാഞ്ചേരി നഗരസഭ ചെയര്‍പേഴ്സന്‍ ശിവപ്രിയ സന്തോഷ്, വൈസ് ചെയര്‍മാന്‍ അനൂപ് കിഷോര്‍, അവണൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വിജയബാബുരാജ്, മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ബെന്നി, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഷംഷാദ് ബീഗം എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
ചാലക്കുടിയില്‍ മന്ത്രി കെ.ബാബു, മാമുക്കോയ, ജഗദീഷ്, സിദ്ദീഖ്, ഹരിശ്രീ അശോകന്‍, വിനയന്‍, സുന്ദര്‍ദാസ്, കോടിയേരി ബാലകൃഷ്ണന്‍, ഇന്നസെന്‍റ് എം.പി, തമ്പി കണ്ണന്താനം, അമ്പിളി, പി. ചന്ദ്രകുമാര്‍, കിരീടം ഉണ്ണി, സാബു കൊളോണിയ, മേജര്‍ രവി, രഞ്ജിത്ത്, സുരേഷ്കുമാര്‍, മേനക, ബിജുക്കുട്ടന്‍, ജാഫര്‍ ഇടുക്കി, ജോഷി, ജോണി, ബാബു നമ്പൂതിരി, രാജാസാഹിബ്, കോട്ടയം നസീര്‍, ക്യാപ്റ്റന്‍ രാജു, ഐ.എം. വിജയന്‍, കെ.പി.ധനപാലന്‍, മാണി സി.കാപ്പന്‍, റിമി ടോമി, ബി.ഡി. ദേവസി, നഗരസഭ ചെയര്‍പേഴ്സന്‍ ഉഷ പരമേശ്വരന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ രാജു തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
സംഗീത-നാടക അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക റീജനല്‍ തിയറ്ററില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, എം.പിമാരായ സി.എന്‍. ജയദേവന്‍, ഗീതാ ഗോപി, പ്രഫ. സി. രവീന്ദ്രനാഥ്, എം.പി. വിന്‍സന്‍റ്, ചലച്ചിത്ര താരങ്ങളായ ജയറാം, കെ.പി.എ.സി ലളിത, വി.കെ. ശ്രീരാമന്‍, ഇ.എ. രാജേന്ദ്രന്‍, ജയരാജ് വാര്യര്‍, അനൂപ് ചന്ദ്രന്‍, ബിനീഷ് കോടിയേരി, അഞ്ജു അരവിന്ദ്, സംവിധായകരായ വി.എം. വിനു, പ്രിയനന്ദനന്‍, പ്രേംലാല്‍, സണ്ണിവേല്‍, ബാബു പിഷാരടി, വി.സി. അശോകന്‍, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബിജോണ്‍ , ജില്ലാസെക്രട്ടറി എ.സി. മൊയ്തീന്‍, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ രാജന്‍, ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹിമാന്‍കുട്ടി, , ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എ. നാഗേഷ്, സി.എം.പി ജില്ലാ സെക്രട്ടറി എം.കെ കണ്ണന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, പെരുവനം കുട്ടന്‍ മാരാര്‍, പ്രഫ.എം. കൃഷ്ണന്‍ നായര്‍, ആര്‍. ഗോപാലകൃഷ്ണന്‍, ഐ.ജി എം.ആര്‍. അജിത്കുമാര്‍, സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. സൈമണ്‍, ‘മാധ്യമം’ റസിഡന്‍റ് മാനേജര്‍ സി.പി. മുഹമ്മദ് തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തൃശൂരില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ കഴിയാത്തവര്‍ വിലാപയാത്രയായി ആംബുലന്‍സിന് പിറകെ മണിയുടെ നാട്ടിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
