Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കായൽ നികത്തലിനെതിരെ ഡി.ജി.പി ജേക്കബ് തോമസ്

text_fields
bookmark_border
കായൽ നികത്തലിനെതിരെ ഡി.ജി.പി ജേക്കബ് തോമസ്
cancel

കോഴിക്കോട്: സംസ്ഥാനത്ത് കായൽ നികത്തുന്നതിനെതിരെ ഡി.ജി.പി ജേക്കബ് തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ‘‘വയൽ/ നികത്തൽ ശ്രമങ്ങൾ സൂര്യതാപം ഏൽക്കുന്നവരുടെ ശാപമോ’’ എന്നാണ് ജേക്കബ് തോമസ് ഫേസ്ബുക്കിൽ കുറിച്ചിട്ടുള്ളത്. പൊതുവിഷയങ്ങൾ ചൂണ്ടിക്കാട്ടി മുമ്പും നിരവധി പോസ്റ്റുകൾ ജേക്കബ് തോമസ് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തിൽ ‘‘അധികാരം അഴിമതിക്ക് കളമൊരുക്കുന്നെങ്കിലും ഭയമല്ലേ അഴിമതിക്ക് വളമാകുന്നത്’’ എന്ന് ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ലോക അഴിമതി വിരുദ്ധ ദിനമായ ഡിസംബർ ഒമ്പതിന് സദ്ഭരണമുള്ള മാവേലി നാടിനെ സ്വപ്നം കാണാമെന്നും അദ്ദേഹം ആശംസിക്കുകയും ചെയ്തു.

ബാർ കോഴ കേസ് സംസ്ഥാനത്ത് കത്തിനിന്ന സമയത്ത് ജേക്കബ് തോമസ് കുറിച്ച “സ്രാവുകളുടെ ഇടയിൽ നീന്തേണ്ടി വരുന്ന സാഹസം! സംരക്ഷണം ഉണ്ടാവുമോ?”, “ജോലിക്ക് വേണ്ടി ജീവിക്കണോ, അതോ നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ധർമ്മ സങ്കടത്തിന് എന്താണ് ഉത്തരം‍?” എന്നീ പോസ്റ്റുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story