പെരിഞ്ഞനം ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്.ഒ ഗ്രാമപഞ്ചായത്ത്
text_fieldsപെരിഞ്ഞനം: ഇന്ത്യയില്‍ ആദ്യമായി ‘ഐ.എസ്.ഒ 9001 2015’ അംഗീകാരം നേടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമായി തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനം ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള എന്‍.എ.ബി.സി.ബി (നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കേഷന്‍ ബോഡി) രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരിശോധനകളില്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് കണ്ടത്തെിയതിനാലാണ് പഞ്ചായത്തിന് ഈ ബഹുമതി ലഭിച്ചത്.
അസി. സെക്രട്ടറി കെ.ബി. മുഹമ്മദ് റഫീക്കിന്‍െറ നേതൃത്വത്തില്‍ 1906 മുതലുള്ള ജനനമരണ വിവരങ്ങള്‍, പഞ്ചായത്ത് ആരംഭിച്ച വര്‍ഷം മുതല്‍ ഇതുവരെയുള്ള മിനുട്സ് പുസ്തകങ്ങള്‍, വിലപ്പെട്ട രേഖകള്‍ എന്നിവ അടുക്കും ചിട്ടയോടും കൂടി ക്രമീകരിച്ച റെക്കോഡ് റൂം, ഫ്രന്‍ഡ് ഓഫിസില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള ഇടം, അപേക്ഷകര്‍ക്ക് ഹെല്‍പ് ഡസ്ക്, അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകള്‍ സംബന്ധിച്ച ചെക്ക് ലിസ്റ്റ്, ടെലിവിഷന്‍, ടോക്കന്‍ സിസ്റ്റം, ഫയലുകളുടെ തല്‍സ്ഥിതി അറിയാനുള്ള ടച്ച് സ്ക്രീന്‍ സംവിധാനം, ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കല്‍, കടലാസില്ല ഓഫിസ് ആക്കുന്നതിന്‍െറ ഭാഗമായുള്ള ഫയല്‍ ട്രാക്കിങ് സംവിധാനം, പഞ്ചായത്ത് ഓഫിസിനെ ആശ്രയിക്കുന്നവര്‍ക്ക് സമയബന്ധിതമായും കാര്യക്ഷമമായും കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കല്‍ എന്നിവയാണ് എന്‍.എ.ബി.സി.ബി അധികൃതര്‍ പരിശോധനക്ക് വിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
